രോഗിയെ പുഴുവരിച്ച സംഭവം; തിരു.മെഡിക്കല്‍ കോളേജിലെ 13 പേര്‍ക്കെതിരെ അച്ചടക്ക നടപടി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി. പി.ജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട 13 പേര്‍ക്കെതിരെയാണ് അച്ചടക്ക നടപടി എടുത്തിരിക്കുന്നത്. ആരോഗ്യവകുപ്പാണ് ഉത്തരവ് ഇറക്കിയത്.ഓര്‍ത്തോ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ശബരി ശ്രീ, മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോ.സ്‌നേഹ അഗസ്റ്റിന്‍, സ്റ്റാഫ് നഴ്‌സുമാരായ ഫാബി ഫിഗറ, ഷൈമ, സൂര്യ രാജ്, പ്രിമിജ, അനിത, പൂജ, നഴ്‌സിങ് അസിസ്റ്റന്റ്മാരായ ഭദ്രന്‍ പ്രമോദ്, സൗമിനി, അമ്പിളി, അഖില്‍ എന്നിവര്‍ക്ക് എതിരെയാണ് അച്ചടക്ക നടപടി.