കാറും ബൈക്കുമൊക്കെ ഉണ്ടായിട്ടും സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെന്നൈ നിലാംഗറയിലെ പോളിംഗ് ബൂത്തില്‍ സൈക്കിളിലെത്തി വോട്ട് ചെയ്ത് തമിഴ് താരം ദളപതി വിജയ്. മാസ്‌ക് ധരിച്ച്‌ പച്ച ടി-ഷര്‍ട്ട് ധരിച്ച വിജയ് ചുവപ്പും കറുപ്പും നിറമുള്ള സൈക്കിളില്‍ ബൂത്തിലേക്ക് സൈക്കിള്‍ ചവിട്ടുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിലുള്ള പ്രതിഷേധവും അണ്ണാ ഡി.എം.കെ ബിജെപി സഖ്യത്തിലുള്ള ഭരണത്തിനെതിരെയുമുള്ള പ്രതിഷേധവുമാണ് സൈക്കിളിലെത്തി വിജയ് വോട്ട് ചെയ്യാന്‍ കാരണമെന്നാണ് എന്നാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Loading...

രാവിലെ തന്നെ വിവിധ താരങ്ങള്‍ തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. സിനിമാ താരങ്ങളായ അജിത്, രജനീകാന്ത്, സൂര്യ, കമല്‍ഹാസന്‍, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ അതിരാവിലെ വന്ന് വോട്ട് രേഖപ്പെടുത്തി.അയ്യര്‍വിലക്കു നിയോജകമണ്ഡലത്തിലെ സ്റ്റെല്ല മേരീസ് കോളേജിലെ പോളിംഗ് ബൂത്തിലാണ് നടന്‍ രജനീകാന്ത് വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈയിലെ അല്‍വാര്‍പേട്ടില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസനും മക്കളായ ശ്രുതിഹാസനും അക്ഷരഹാസനും വോട്ട് രേഖപ്പെടുത്തി.