നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യയോ, കാവ്യയെ ഉടൻ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യൽ കൂടുതൽ പേരിലേക്ക് നീങ്ങുന്നു. കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യനാണ് സാധ്യത. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇതിന്റെ ഭാ​ഗമായാണ് ചോദ്യം ചെയ്യൽ. ദിലീപിൻറെ ചോദ്യം ചെയ്യലിന് പിറകെ കാവ്യമാധവനും നോട്ടീസ് നൽകാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. നടിയുടെ അപകീർത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുൻപ് മാഡത്തിന് കൈമാറിയെന്നായിരുന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാൽ മാഡത്തിനുള്ള പങ്കിൽ കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ പൊലീസിന് മുന്നോട്ട് പോകാൻ ആയില്ല.

സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്.വിഐപി ആലുവയിലെ ദിലീപിൻറെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തി കഴിഞ്ഞു.ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭ്യമായത്. ആലുവ പത്മസരോവരത്തിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോൾ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തിരുന്നു. ദൃശ്യങ്ങൾ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാൽ ഈ ആരോപണങ്ങൾ ശരത് ചോദ്യം ചെയ്യലിൽ നിഷേധിച്ചതായാണ് സൂചന.

Loading...