നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷനോട് സഹതാപമെന്ന് കോടതി, രൂക്ഷ വിമർശനം

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷ വിമർശം. കേസ് ഈ മാസം 19ന് വിചാരണ കോടതി വീണ്ടും പരിഗണിക്കുകയും ചെയ്യും. പ്രോസിക്യൂഷനോട് സഹതാപമുണ്ടെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് വിചാരണ കോടതി ഇന്ന് പറഞ്ഞത്. കോടതിയെ കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും പ്രോസിക്യൂഷന് കോടതി താക്കീത് നൽകി. കേസിൽ വ്യക്തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കുന്നില്ലെന്ന് വിചാരണാ കോടതി വിമർശിച്ചു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകൾ എന്തുണ്ടെന്ന് കോടതി ചോദിച്ചു.

നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുത്. വാദത്തിനിടെ ചോദ്യങ്ങളോട് എന്തിനാണ് പ്രോസിക്യൂഷൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി പൊതുജനാഭിപ്രായം നോക്കിയല്ല പ്രവർത്തിക്കേണ്ടത് എന്നും കുറ്റപ്പെടുത്തി.‘രേഖകൾ ചോർന്നെന്ന് പറയുന്നെങ്കിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വൈകുന്നത് എന്തുകൊണ്ടാണ്? രഹസ്യ രേഖകൾ കോടതിയിൽ നിന്ന് ചോർന്നെന്ന ആരോപണത്തിൽ ചോദ്യം ചെയ്യൽ വൈകുകയാണ്. മാർച്ച് 30ന് അന്വേഷണത്തിന് കോടതി അനുമതി നൽകിയിട്ട് പിന്നീട് എന്തുണ്ടായി? രേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്നും വിചാരണാ കോടതി വ്യക്തമാക്കി. ദിലീപിന്റെ ഫോണിലുണ്ടായിരുന്നത് രഹസ്യ രേഖകളല്ലെന്നും വിചാരണാ കോടതി ചൂണ്ടിക്കാട്ടി.

Loading...