അക്രമദൃശ്യങ്ങൾ ചോർന്നെന്ന വാർത്ത; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നടിയുടെ കത്ത്

കൊച്ചി: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി പ്രധാനമമന്ത്രിക്ക് കത്തയച്ചു. ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നെന്ന വാർത്തയിൽ അന്വേഷണം വേണെമെന്നാവശ്യപ്പെട്ടാണ് നടി പ്രധാനമന്ത്രിക്ക് കത്തയച്ചത് പ്രധാനമന്ത്രിക്ക് അയച്ച കത്തിനൊപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പുറത്തു വന്നിരുന്നു. വിചാരണ കോടതിയിൽ നിന്നുമാണ് ദൃശ്യങ്ങൾ ചോർന്നതായി വാർത്ത വന്നത്. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്ന് പ്രധാനമന്ത്രി അടക്കമുള്ള സുപ്രധാന വ്യക്തികൾക്ക് അയച്ച കത്തിൽ നടി ചൂണ്ടിക്കാട്ടുന്നു.

Loading...