പ്രവാസി ശബ്ദം പത്രത്തില്‍ പ്രവാസികള്‍ക്കായി ഒരു നിയമ കാര്യ കോളം (Law Corner-കേസും പൊക്കാറും) തുടങ്ങുന്നു. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഈ കോളത്തിലൂടെ അവരുടെ നിയമപരമായ സംശയങ്ങള്‍ ചോദിക്കാം. ആയിരക്കണക്കിന് പ്രവാസികള്‍ക്ക് നാട്ടില്‍ കേസും കൂട്ടവുമുണ്ട്. എന്നാല്‍ പ്രവാസി ആയതിനാല്‍ നാട്ടിലേ കേസും കൂട്ടവും ഒന്നും ശരിക്കും അറിയില്ല. പ്രവാസിയെ കേസുകൊടുത്ത് പറ്റിക്കാന്‍ എല്ലാവര്‍ക്കും മിടുക്കാണ്.

പ്രവാസിയുടെ രക്തവും വെള്ളവും കൊണ്ട് ഉണ്ടാക്കിയ വീടും ഭൂമിയും പോലും കേസു പറഞ്ഞ് ചതിച്ചെടുക്കുന്നു. വസ്തു ആക്രമിക്കുന്നു, നാട്ടിലേ ഭാര്യയേയും മക്കളേയും, മാതാപിതാക്കളേയും ആക്രമിക്കുന്നു. ഉപദ്രവിക്കുന്നു..എല്ലാം കടലുകള്‍ക്കപ്പുറമിരുന്നു കരഞ്ഞു തീര്‍ക്കുന്നവര്‍ നിരവധിയാണ്.

Loading...

adv-mc-ashi-thrissur-r

കരയേണ്ടവനല്ല പ്രവാസി… അവന്‍ കരുത്തനാണ്… അവനുകൂടിയാണ് നിയമങ്ങള്‍. പ്രിയ പ്രവാസി മക്കളേ.. പ്രവാസി ആയതിനാല്‍ നിയമ പരിരക്ഷ കുറയുകയല്ല..കൂടുകയാണ്..എന്ന സത്യം തിരിച്ചറിയുക. നിങ്ങളുമായി ഈ കോളത്തില്‍ സംവദിക്കുന്നത് സുപ്രീം കോടതി അഭിഭാഷകനും , മാധ്യമ പ്രവര്‍ത്തകനും, ടി.വി.ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യവുമായ അഡ്വ. എം.സി ആഷിയാണ് ഈ കോളം നിങ്ങള്‍ക്കായി കൈകാര്യം ചെയ്യുന്നത്.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദന്റേയും, മുന്‍ മന്ത്രി എസ് ശര്‍മ്മയുടേയും പേഴ്‌സണല്‍ അസിസ്റ്റന്റ് കൂടിയായിരുന്നു അഡ്വ.എം.സി. ആഷി. മലയാളികളായ പ്രവാസികള്‍ക്ക് കേരളത്തിലെ നിയമ കാര്യങ്ങള്‍, പോലീസ്, കോടതി കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ തുടങ്ങി സിവിലും ക്രിമിനലുമായ നിയമ പ്രശ്‌നങ്ങള്‍ ഈ കോളത്തില്‍ ഉന്നയിക്കാം. എല്ലാ ബുധനാഴ്ച്ചയും തിരഞ്ഞെടുത്ത 3 ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍ പ്രസിദ്ധീകരിക്കും. നിരവധി കാര്യങ്ങള്‍ക്ക് കേരളത്തില്‍ ഒരു ഉപദേശത്തിനായി വക്കീല്‍ സഹായം കാത്തിരിക്കുന്ന എല്ലാ പ്രവാസികള്‍ക്കും ഈ കോളം ഉപയോഗപ്പെടുത്താം.

ചോദ്യങ്ങള്‍ അയക്കേണ്ട വിലാസം: [email protected] 

About Adv: M. C. Ashi:

Advocate M. C. Ashi, Ayyanthol, Thrissur who lives in Anakkara, near Pattambi, Palakkad Dt. A bright, talented and ambitious lawyer who possesses a vast wealth of knowledge and has a proven record of providing indispensable advice to clients and delivering positive outcomes for them. A quick learner who can quickly absorb new situations and can communicate clearly and effectively with both legal professionals and members of the public. Constantly focused on resolving legal issues and always looking for ways to improve and evolve processes.

Experience

  • 13 years of practice as an Advocate in various courts in Thrissur, High Court , Supreme Court and LSGD Tribunal in Thiruvananthapuram.
  • Started practicing  as a junior advocate of KB. Veerachandramenon who was famous criminal lawyer in Kerala
  • Worked as a Personal assistant of VS Achuthanandan (leader of Opposition)
  • Worked as a Personal assistant of S. Sharma Minister for Electricity and Cooperation  (1998-2011)

Practice areas

Civil, Criminal, Constitutional, Panchayath & Municipality, Anti corruption etc.

Notable Cases

Bar case, vigilance cases against university of calicut etc,

Education:

LLB from Kerala Law Academy

Channel official guest

Official guest of various Malayalam TV news channels

Personal info

Wife: Soumya, Children:  Akhino and Avanya