തിരുവനന്തപുരം: ചുംബന സമര കൂട്ടായ്മയുടെ മുന്‍നിര പ്രവര്‍ത്തകരായിരുന്ന രാഹുല്‍ പശുപാലന്‍, രശ്മി നായര്‍ എന്നിവരടക്കമുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി അച്ചായന്‍ എന്നു വിളിക്കുന്ന ജോഷി ജോസഫിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ജോഷി ശത്രുക്കളോട് പകവീട്ടാനായി പെണ്‍വാണിഭ ഇടപാടുകള്‍ക്ക് എയ്ഡ്‌സ് രോഗിയേയും ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം.

തങ്ങളുടെ താല്‍പര്യങ്ങള്‍ എതിര്‍ത്ത ഇടപാടുകാരെയും രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളെയും മുഖ്യഇടപാടുകാരന്‍ ജോഷി ജോസഫ് ചതിച്ചു. ഇരുപത്തിമൂന്നുകാരനും എയിഡ്‌സ് രോഗിയുമായ തന്റെ ഡ്രൈവറെയാണ് ജോഷി ജോസഫ് ഇതിനായി ഉപയോഗിച്ചത്. നിരവധി യുവതികളെ ഡ്രൈവര്‍ക്കു കാഴ്ചവച്ചു. ഇതിനുശേഷം സ്ത്രീകളെ ഇടപാടുകള്‍ക്ക് ഉപയോഗിച്ചു. സംബന്ധിച്ച് ജോഷി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി

Loading...

വര്‍ഷങ്ങളായി തന്റെ സംഘത്തിലുള്ള എയ്ഡ്‌സ് ബാധിതനായ തന്റെ ഡ്രൈവറെയാണ് ജോഷി ശത്രുക്കളോട് പകവീട്ടാനായി ഉപയോഗിച്ചിരുന്നതത്രേ. തന്റെ സെക്‌സ് റാക്കറ്റില്‍ നിന്നു രക്ഷപെടാന്‍ ശ്രമിച്ച യുവതികളോടും ശത്രുതയിലുള്ള ചില ഇടപാടുകാരെയുമാണ് എയ്ഡ്‌സ് രോഗിയെ ഉപയോഗിച്ച് ജോഷി പ്രതികാരം വീട്ടിയിരുന്നതെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ മൊഴി നല്‍കിയത്.

പെണ്‍വാണിഭ റാക്കറ്റില്‍ നിന്നും തന്നെ കബളിപ്പിച്ച് ഏതെങ്കിലും യുവതി രക്ഷപെടാന്‍ ശ്രമിക്കുന്നതായി അറിവ് ലഭിച്ചാല്‍ ജോഷി വന്‍ പ്രലോഭനവുമായി അവരെ സമീപിക്കും. പുതിയ ഒരു ഇടപാടുകാരന്‍ ഉണ്ടെന്നും നിലവില്‍ അവര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന തുകയേക്കാള്‍ ഇരട്ടി തുക കിട്ടുമെന്നും ജോഷി അവരെ അറിയിക്കും. എയ്ഡ്‌സ് ബാധിതനായ തന്റെ ഡ്രൈവറെ പുതിയ ഇടപാടുകാരനായി അവതരിപ്പിച്ച് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തും. ഈ യുവതികള്‍ക്ക് ഇടപാടുകാരന്‍ നല്‍കിയതാണെന്ന് പറഞ്ഞ് വന്‍തുക ജോഷി തന്നെ നല്‍കും. പിന്നീട് ഈ യുവതികളെ തന്നെ ജോഷി തന്റെ ശത്രുക്കളുടെ അടുത്തേക്ക് പറഞ്ഞുവിടുമായിരുന്നു. ഇവരെ പിന്നീട് ഫോണില്‍ വിളിച്ച് നിങ്ങള്‍ എയ്ഡ്‌സ് രോഗിയുമായാണ് ബന്ധപ്പെട്ടതെന്ന് പറഞ്ഞ് ജോഷി അവരെ ഭയപ്പെടുത്തുമായിരുന്നുവത്രേ.

ഇത്തരത്തില്‍ താന്‍ പലരോടും പ്രതികാരം വീട്ടിയിട്ടുണ്ടെന്നും ജോഷി പോലീസിനോട് വെളിപ്പെടുത്തി. വിശ്വസിക്കുവന്നവരെ താന്‍ ഒരിക്കലു ചതിക്കില്ലെന്നും ചതിക്കുന്നവരോട് പ്രതികാരം ചെയ്യുമെന്നും ജോഷി പോലീസിനോട് പറഞ്ഞു. തന്നെ കൊന്നാലും സഹായിച്ചവരുടെ പേരുകള്‍ പറയില്ലെന്നും ജോഷി പോലീസിനോട് പറഞ്ഞു. ജോഷിയുടെ വെളിപ്പെടുത്തലുകള്‍ സത്യമാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

പെണ്‍വാണിഭക്കേസില്‍പ്പെട്ട ജോഷി, രാഹുല്‍ പശുപാലന്‍, രശ്മി നായര്‍, എന്നിവരെ ഇന്ന് കൊച്ചിയിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം പിടിലായ മുബീന, വന്ദന, എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് പിടിയിലായ അമ്പലപ്പുഴ സ്വദേശിനി വന്ദനയേയും മുബീനയേയും സൈബര്‍ പോലീസ്‌കേന്ദ്രത്തില്‍ കൊണ്ടുവന്നു. നെടുമ്പാശേരിയില്‍ നടത്തിയ റെയ്ഡിനിടെ പോലീസിനെ അപായപ്പെടുത്താന്‍ ശ്രമിച്ചു കാറില്‍ രക്ഷപ്പെട്ടവരാണ് വന്ദനയും മുബീനയും. തമിഴ്‌നാട്ടിലെ റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവര്‍ക്കു സംരക്ഷണം നല്‍കിയിരുന്ന സുല്‍ഫിക്കര്‍ എന്നയാളെ യും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ടു ജോഷിയുടെ മകന്‍ ജോയ്‌സിനു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ജോഷിയും കൂട്ടാളിയായ അനൂപും കഴിഞ്ഞ ദിവസം പിടിയിലായപ്പോള്‍ ജോയ്‌സ് പോലീസ് വലയില്‍ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.

ജോഷിയുടെ നേതൃത്വത്തില്‍ കൂട്ടാളിയായ അക്ബറും ജോയ്‌സും ചേര്‍ന്നാണു സെക്‌സ് റാക്കറ്റില്‍ മുഖ്യപങ്ക് വഹിച്ചിരുന്നതെന്നു പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്തേയ്ക്കു പെണ്‍കുട്ടികളെ കടത്തിയിരുന്നതിനു പിന്നിലും ഇവര്‍ക്ക് പ്രധാന റോളുണ്ടായിരുന്നതായിട്ടാണ് പോലീസ് നിഗമനം. ജോഷിയെ കൊച്ചിയിലെത്തിച്ചു തെളിവെടുപ്പു നടത്തുന്നതിലൂടെ വരും ദിവസങ്ങളില്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ടു നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

ഇടപ്പള്ളിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ജോഷിയെ ആലപ്പുഴയിലേക്കു കൊണ്ടുപോകും. രാഹുല്‍ പശുപാലനും രശ്മി നായരുമൊത്തുള്ള പെണ്‍വാണിഭ കേസിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ആലപ്പുഴയിലെത്തിച്ച് തെളിവെടുക്കുന്നത്.