ബംഗാള്‍ സന്ദര്‍ശനം;കര്‍ഷകന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് അമിത് ഷാ

കൊല്‍ക്കത്ത : ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി ഉച്ചഭക്ഷണം കഴിച്ചത് ഗ്രാമത്തിലെ കര്‍ഷകന്റെ വീട്ടില്‍ നിന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ബംഗാളില്‍ എത്തിയത്. അമിത് ഷാ കര്‍ഷകന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു. ബിജെപി ജനറല്‍ സെക്രട്ടറിമാരായ കൈലാഷ് വിജയ്വര്‍ജിയും ദിലീപ് ഘോഷും ഷായ്‌ക്കൊപ്പമുണ്ടായിരുന്നു. മിഡ്നാപുരില്‍ അമിത് ഷാ നടത്താനിരുന്ന റാലിക്ക് മുന്നോടിയായാണ് കര്‍ഷകഭവനം സന്ദര്‍ശിച്ചത്.

ബാലിജുരി ഗ്രാമത്തിലെ സനാതന്‍ സിങ് എന്ന കര്‍ഷകന്റെ വീട്ടില്‍ നിന്നാണ് അമിത് ഷാ ഭക്ഷണം കഴിച്ചത്. അമിത് ഷായുടെ സന്ദര്‍ശനത്തില്‍ സന്തോഷവാനാണെന്ന് താനെന്നും സനാതന്‍ സിങ് പറഞ്ഞു. ഇത്തരം ഒരു ദിവസം ജീവിതത്തിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ദരിദ്ര കര്‍ഷകനായ താന്‍ അമിത് ഷായ്ക്ക് ചോറും പയറും വിളമ്പുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുമെന്നും കര്‍ഷകന്‍ പറഞ്ഞു. ഇത്തരത്തിലൊരു വിശിഷ്ട വ്യക്തിത്വത്തെ സ്വാഗതം ചെയ്യുന്നതില്‍ അതീവ സന്തോഷവാനാണ്. ഏകദേശം 50 വര്‍ഷമായി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നും അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സനാതന്‍ പറഞ്ഞു.

Loading...