കൊച്ചി: യുവാവിനൊപ്പം ഹോം സ്റ്റേയില്‍ എത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്ത യുവാക്കള്‍ പിടിയില്‍. ബലാത്സംഗത്തിന് നേതൃത്വം നല്‍കിയ ഫോര്‍ട്ട് കൊച്ചി സിവില്‍ പോലിസ് ഓഫിസര്‍ അബ്ബാസിന്റെ മകന്‍ അഫ്‌സല്‍ ഒഴികെ ഉളള പ്രതികള്‍ പൊലിസ് പിടിയിലായത്. ഫോര്‍ട്ടുകൊച്ചിയിലാണ് രണ്ട് മാസം മുന്‍പ് സംഭവം നടന്നത്. ക്രിസ്റ്റി (18), അല്‍ത്താഫ് (20), ഇജാസ് (20), സജു (20), അപ്പു (20) എന്നിവരാണ് പിടിയിലായത്.യുവതിയുടെ യുവാവിന്‍റെയും കയ്യില്‍ നിന്നും ഇവര്‍ പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഒരു ലക്ഷം രൂപയും ആഭരണങ്ങളും കാറും ഇവര്‍ തട്ടിയെടുത്തിരുന്നു എന്ന പരാതിയുണ്ട്. പിടിയിലായ ക്രിസ്റ്റി യുവാവും യുവതിയും താമസിച്ച ഹോം സ്റ്റേയിലെ ജീവനക്കാരനായിരുന്നു.
home-stay
കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് യുവാവ് നല്‍കിയ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിന്‍റെ ഫോണില്‍ നിന്നും യുവാക്കളെ വെണ്ടുരുത്തിപാലത്തിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.