സോളാര്‍ തട്ടിപ്പ്: സരിതയുടെയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി, അറസ്റ്റ് വാറണ്ട്

കോഴിക്കോട്: സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ്. നായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ജാമ്യം റദ്ദാക്കി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് വിധി പറയുന്ന 25ന് രണ്ടുപേരെയും ഹാജരാക്കണമെന്നാണ് കോടതി നിര്‍ദേശം. കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ മജീദിന്റെ ഓഫിസിലും വീട്ടിലും സോളര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞു 42.7 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സരിതയേയും ബിജു രാധാകൃഷ്ണനേയും കൂടാതെ ഇവരുടെ ഡ്രൈവര്‍ മണിലാലിന്‍റെ ജാമ്യവും റദ്ദാക്കി.

2013ലെ കേസില്‍ ഇന്നു വിധി പറയേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിസരിതയും ബിജു രാധാകൃഷ്ണനും കോടതിയില്‍ ഹാജരായിരുന്നില്ല. കേസില്‍ ബിജു രാധാകൃഷ്ണന്‍ ഒന്നാം പ്രതിയും സരിത എസ്. നായര്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കുവേണ്ടി വ്യാജ രേഖകള്‍ തയാറാക്കിയതിനാണ് കൊടുങ്ങല്ലൂര്‍ സ്വദേശി മണിലാലിനെ മൂന്നാം പ്രതിയാക്കിയത്.

Loading...

2016 ജനുവരി 25ന് വിചാരണ ആരംഭിച്ച കേസില്‍ 36 സാക്ഷികളെ വിസ്തരിച്ചു. 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായിരുന്നു.