ട്രെന്റിംഗായി ‘അറസ്റ്റ് രാംദേവ് ‘ ഹാഷ്ടാഗ്; നിങ്ങളുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് രാംദേവ്

ഡല്‍ഹി: വിവാദ പ്രസ്താവന നടത്തിയ വിവാദ യോഗ ഗുരു ബാബ രാംദേവിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് എതിരെയായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം നടന്നത്. ആധുനിക ചികിത്സ വിഡ്ഢിത്തം ആണെന്നും രാജ്യത്ത് ഓക്‌സിജന്‍ കിട്ടാത്തതുകൊണ്ടല്ല, അലോപ്പതി ചികിത്സ കാരണമാണ് ജനങ്ങള്‍ മരിക്കുന്നത് എന്നുമായിരുന്നു വിവാദ പരാമര്‍ശം. പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാണ്.

‘അറസ്റ്റ് രാംദേവ്’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായതോടെ വെല്ലുവിളിയുമായി വിവാദ യോഗ ഗുരു ബാബ രാംദേവ്. നിങ്ങളുടെ അച്ഛന് പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു രാംദേവിന്റെ വെല്ലുവിളി.എന്നാല്‍ രാംദേവിന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തുവന്നിരുന്നു. അതേസമയം രാംദേവ് 15 ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ഐംഎഎ ഘടകം നോട്ടീസ് അയക്കുകയും ചെയ്തു. ഇതിനിടെയാണ് സമൂഹമാധ്യമങ്ങളില്‍ അറസ്റ്റ് രാംദേവ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗിലെത്തിയത്.

Loading...