ഇനി കന്നഡ സിനിമയിൽ മാത്രം,മലയാളത്തിന്‌ നഷ്ടം പ്രിയ നടിയേ

ഇനി മലയാള സിനിമയിലേക്ക് ഇല്ല, കന്നഡയിൽ ധാരാളം ഓഫറുകൾ.നടി ഭാവന ഇനി.തീരുമാനം ഭാവനയുടേത് മാത്രമല്ല ഭർത്താവ്‌ നവീന്റെയും കൂടിയാണ്‌. അടുത്തിടെ റിലീസ് ചെയ്ത കന്നഡ ചിത്രമായ തഗരുവിന്റെ 125ആം ദിനാഘോഷത്തില്‍ ഭാവനയും നവീനും പങ്കെടുത്തിരുന്നു. ഇവിടെ വയ്ച്ച് ഭാവന തന്നെയാണ്‌ കന്നഡയിലെ സിനിമയിലേക്ക് മാത്രമായി നിലകൊള്ളാൻ തീരുമാനിച്ചത്.മലയാള സിനിമയ്ക്ക് മറ്റൊരു അഭിനേത്രിയെക്കൂടി നഷ്ടമായിരിക്കുകയാണ് . മുമ്പും അവസരങ്ങൾ നിഷേധിക്കുകയും, മുതിർന്നവരുടെ ലൈംഗീക ആവശ്യങ്ങൾക്ക് വഴങ്ങാതിരിക്കുകയും ചെയ്ത യുവ നടിമാർ മലയാളത്തിൽ നിന്നും മാറി പോയിട്ടുണ്ട്. അവർ മറ്റ് ഭാഷാ ചിത്രങ്ങളിൽ ഉന്നത് സ്ഥാനത്തും എത്തി.മലയാള സിനിമയിലേ തൊഴുത്തിൽ കുത്തും, മോശം പെരുമാറ്റവും ചൂഷണവും ആകാം ഈ തീരുമാനത്തിനു പിന്നിൽ.

Loading...

ഭാവന എന്നും മലയാളി പ്രേക്ഷകർക്ക് മികച്ച അനുഭവം കാഴ്ച്ചവയ്ച്ച നടിയാണ്‌. ഒരു സിനിമയിലും അവർ കാണികളേ നിരാശപ്പെടുത്തുകയോ മോശം അനുഭവം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഭാവനയുടെ തമാശകളും കുട്ടികളികളും, അഭിനയ മികവും ഇനി മലയാളത്തിനു ഓർമ്മകൾ മാത്രമാവും. ദുരനുഭവങ്ങളും പ്രതിസന്ധികളും മൂലമാകാം നടി ഇങ്ങിനെ ഒരു തീരുമാനം സ്വീകരിച്ചത്. അക്രമണ കേസിൽ ആരോപണ വിധേയനായ നടൻ തന്റെ അവസരങ്ങൾ ഇല്ലാതാക്കിയെന്നും ജീവിതത്തിൽ മോശം അനുഭവങ്ങൾ തന്നു എന്നും അമ്മയിൽ നിന്നും രാജിവയ്ച്ച് ഭാവന പറഞ്ഞിരുന്നു.

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് ഭാവന. പിന്നീട് മലയാള മുൻ‌നിര നായകന്മാരുടെ എല്ലാം നായികയായി ഭാവന പ്രേക്ഷകർക്ക് മുന്നിലെത്തി. മലയാളികളുടെ പ്രിയങ്കരിയായ ഭാവന ഇപ്പോൾ കന്നഡയുടെ മരുമകളാണ്.