നമ്മുടെ രാജ്യത്തും കേട്ടുകേൾവി മാത്രം ഉള്ള മുസ്ലീം വനിതകൾക്കിടയിൽ നടത്തുന്ന ചേലാകർമ്മം. സ്ത്രീകളുടെ ചേലാ കർമ്മത്തിനെതിരെ ഇന്ത്യയിലും പോരാട്ടം. ”ഞങ്ങളുടെ ജനനേന്ദ്രിയം കറികത്തിയും, ഷേവിങ്ങ് ബ്ലേഡും ഉപയോഗിച്ച് അറുത്തുമാറ്റാൻ ആർക്കും അവകാശമില്ലെന്ന് പ്രഖ്യാപിച്ച് മുസ്ലീം സമുദായത്തിൽ നിന്നും ഇതിനെതിരെ ഒരു വനിതാ പോരാളി മസൂമ രണൽവിഎന്നവർ രംഗത്തു വന്നിരിക്കുന്നു.”

ചേലാകർമ്മം എന്ത്?

Loading...

”സ്ത്രീകളുടെ ലൈഗീക വികാരങ്ങൾ അറുത്തുമാറ്റുക എന്ന് ഒറ്റവാക്കിൽ ഇതിനേ വിവരിക്കാം.ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം വൈദ്യശാസ്തരപരമായ കാരണങ്ങള്‍ കൂടാതെ സ്ത്രീയുടെ ജനനേന്ദ്രിയത്തിന് രൂപം മാറ്റം വരുത്തുന്ന, മുറിവേല്‍പ്പിക്കുന്ന എല്ലാത്തരം പ്രവൃത്തികളേയും ചേലാകര്‍മ്മമെന്ന് വിളിക്കാം. സ്ത്രീകളെ വിശുദ്ധരാക്കി സൂക്ഷിക്കുക. അവർ വികാരം മൂലം വഴിതെറ്റുന്നത് തടയുക.കൗമാരത്തിലും, യുവത്വത്തിലും യുവതികളിൽ ഉണ്ടാകുന്ന വികാര വിക്ഷോഭങ്ങൾ ഇല്ലാതാക്കുക. അവളുടെ പാതിവ്രത്യം അരക്കിട്ടുറപ്പിക്കുന്ന ഒന്ന്.

chelakarmam

സമൂഹത്തില്‍ സ്ത്രീയ്ക്ക് മാന്യതയും ബഹുമാനവും സ്ഥാനവും നല്‍കുന്ന മഹത്തായ ചടങ്ങ്. അവളുടെ മനസ്സിലുണരുന്ന കാമനകളെ ചെത്തിക്കളഞ്ഞ് തുന്നിക്കൂട്ടി അവളെ വഴിതെറ്റാതെ വിവാഹത്തിലെത്തിക്കുന്ന ഒന്ന്.‘ഇത്തരമൊരു ആചാരം നടപ്പക്കണമെന്ന് ഖുറാനില്‍ എവിടേയും പറയുന്നില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് ലേകത്തെമ്പാടുമുള്ള മുസ്ലീങ്ങളും, ഇന്ത്യയില്‍ തന്നെയുള്ള മറ്റു മുസ്ലീം സമുദായങ്ങളും പിന്തുടരേണ്ടതാണ്.’
സ്ത്രീകളുടെ ജനനേന്ദ്രിയത്തിന്റെ പുറത്തേക്കുള്ള ചർമ്മം മുറിച്ചു നീക്കുന്ന ഈ ആചാരം ഐ.എസ് ഭീകരർ യസീദിപെൺകുട്ടികളിലും, ഇറാക്കിൽനിന്നും പിടികൂടിയ ക്രിസ്ത്യൻ സ്ത്രീകളിലും വ്യാപകമായി നടത്തിയിരുന്നു. സ്ത്രീകളെ പിടികൂടി ബലമായി ബന്ധിച്ച് ഐ.എസ് ഭീകരരായ പുരുഷന്മാരാർ നടത്തിവന്ന ചേലാകർമ്മം അന്ന് ലോകമാകെ ചർച്ചയായതായിരുന്നു. എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഇറാക്കിൽ മാത്രമല്ല, ഇന്ത്യയിലും ഈ ദുരാചാരം വളരുന്നുണ്ട്.

Female-genital-mutilation-crying

ഇതിനെതിരെ ഇപ്പോൾ രംഗത്തു വന്ന മസൂമ രൺവിയുടെ പ്രതികരണം ഇപ്പോൾ ലോക ശ്രദ്ധയാകർഷിക്കുകയാണ്‌.

എന്റെ 7മത വയസിൽ സംഭവിച്ചത് മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുത്. ഏഴ് വയസ്സുള്ളപ്പോഴാണ് മസൂമ രണല്‍വി ചേലാകര്‍മത്തിന് ഇരയാകുന്നത്. ഐസ്‌ക്രീമും മിഠായിയും വാങ്ങിത്തരാമെന്ന മുത്തശ്ശിയുടെ വാക്കുകള്‍ വിശ്വസിച്ച് ആ ഏഴുവയസ്സുകാരി സന്തോഷത്തോടെ മുത്തശ്ശിക്കൊപ്പം യാത്രയാവുകയായിരുന്നു.ഐസ്‌ക്രീമിന്റേയും മിഠായിയുടേയും മധുരക്കിനാവുകളില്‍ മുഴുകിയ മസൂമ മുത്തശ്ശിക്കൊപ്പം ചെന്നുകയറിയത് ഒരു പഴയ ബില്‍ഡിംഗിലാണ്. ബൊഹറ മൊഹാല എന്ന സ്ഥലത്തേ മോസ്കുമായി ബന്ധപ്പെട്ട മുറിയിലായിരുന്നു. മുംബൈയിലെ ബന്ധിബസാറിലാണിത്.ഇതെന്ത്  ഐസ്‌ക്രീംപാര്‍ലര്‍ എന്ന് ചിന്തിച്ച് അത്ഭുതപ്പെട്ടു നിന്ന കുഞ്ഞ് തനിക്ക് സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ ആഴം അപ്പോഴും മനസ്സിലാക്കിയില്ല. ചിന്തിക്കാന്‍ സമയം ലഭിക്കുന്നതിന് മുമ്പേ തന്നെ അവള്‍ തറയില്‍ കിടത്തപ്പെട്ടു. അവളുടെ പാന്റ് മുത്തശ്ശി വലിച്ചൂരി. മുത്തശ്ശിയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് അവളുടെ കൈകാലുകള്‍ ബലമായി പിടിച്ചുവച്ചു. വേദനയാല്‍ അലറിക്കരഞ്ഞ അവളുടെ മുറിവിലേക്ക്  അവര്‍ കുറുത്ത പൊടി തൂവി. വാഗ്ദാനം ചെയ്ത മധുരമൊന്നും ഇല്ലാതെ വേദനയുടെ കയ്പുനീര്‍ കുടിച്ച് അവള്‍ വീട്ടില്‍ തിരിച്ചെത്തി. 40 വര്‍ഷങ്ങള്‍ക്കിപ്പുറവും ബാല്യത്തില്‍ ചോരക്കറ വീഴ്ത്തിയ സംഭവത്തെ  ഭീതിയോടെയല്ലാതെ അവള്‍ക്കിന്നും ഓര്‍ക്കാന്‍ സാധിക്കുന്നില്ല.

masooma-ranalvi
മസൂമ രണൽവി

2012 ഡിസംബറില്‍, യു.എന്‍. ജനറല്‍ അസംബ്ലി എഫ്.ജി.എം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദുരാചാരത്തെ ലോകത്ത് നിന്ന് തുടച്ചുനീക്കുന്നതിനായുള്ള തീരുമാനം കൈക്കൊള്ളുകയും അതിനെ തുടര്‍ന്ന് പല രാജ്യങ്ങളിലും ഇത് നിരോധിച്ച് കൊണ്ട് നിയമം നടപ്പിലാക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ഇത്തരമൊരു നിരോധനം ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയില്ലെന്ന് മാത്രമല്ല ഇത്തരമൊരു ദുരാചാരം ഇന്ത്യയില്‍ അനുവദനീയമാവുകയും ചെയ്തു. ആഫിക്കയിലെ ട്രൈബൽ മുസ്ലീങ്ങളിൽ വ്യാപകമായ ഈ ആചാരം ഇന്ത്യയിലെ ബോറ മുസ്ലീം സമുദായമാണിപ്പോഴും തുടരുന്നത്.

indnesian-mother

ഇന്ത്യയിലും പാക്കിസ്ഥാനിലും യമനിലും, ഇറാക്കിലും ഇത് നിലനില്ക്കുന്നു.ഷിയ വിഭാഗത്തില്‍ ഉള്‍പ്പെട്ട ബോറകള്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതലായും കണ്ടുവരുന്നത്. ബോറ സ്ത്രീകള്‍ ലിംഗഛേദത്തിന് വിധേയരാകുന്ന വാര്‍ത്ത പല അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രധാന്യത്തോടെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തുടച്ചു മാറ്റപ്പെടേണ്ട ഒന്നാണ് ഈ ദുരാചാരമെന്ന രീതിയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഇന്ത്യയില്‍നിന്നും ഒരിക്കലും ഉയര്‍ന്നിരുന്നില്ല.

Masooma-Ranalvi-was-seven
ഏഴ് വയസ്സുള്ളപ്പോള്‍ മസൂമ രണല്‍വി

ഇപ്പോൾ ഇന്ത്യയിൽ ഈ കർമ്മത്തിനെതിരെ ശക്തമായ പ്രതികരണവുമായി മസൂമ രണല്‍വി രംഗത്തെത്തി. പ്രസംഗം, അഭിമുഖം, സർക്കാരിൽ നിവേദനം, എന്നിവകൂടാതെ സോഷ്യൽ മീഡിയയിലും മസൂമ രണല്‍വി സജീവമായതോടെ അത് ലോകമാകെ വാർത്തയായി. ബി.ബി.സിയും, സി.എൻ.എൻ, എല്ലാം ഈ സ്ത്രീയെ വാർത്തയാക്കി. ചേലാകർമ്മം നിയമം മൂലം നിരോധിക്കാൻ ആവശ്യപ്പെട്ട് മോദി സർക്കാരിനേ ഇവർ സമീപിച്ചു. നിരോധനം വരും വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ്‌ മസൂമ രണല്‍വിയുടെ നിലപാട്‌. ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സമാന ചിന്താഗതിക്കാരായ ആയിരക്കനക്കിന്‌ സ്തീകളെ  ചേർത്ത് സ്പീക്ക് ഔട്ട് ഓണ്‍ എഫ്.ജി.എം എന്ന ഫോറത്തിനു രൂപം കൊടുത്തിരിക്കുകയാണ്‌.