ജി.സുധാകരൻ എംഎൽഎയ്‌ക്കെതിരെ അമ്പലപ്പുഴയിലെ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായ വനിതാ നേതാവ് പൊലീസിൽ പരാതി നൽകി. പൊതുവേദിയിൽ അപമാനിച്ചെന്നാണ് സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായ ഉഷാ സാലിയുടെ പരാതി.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ചിലരുടെ പ്രവർത്തനങ്ങളെ എതിർത്തതു മൂലം തന്നെ ബലിയാടാക്കുകയായിരുന്നു. തന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ സ്വകാര്യമായി വിളിച്ചു പറയാമായിരുന്നു. തികച്ചും അസഭ്യമായ രീതിയിൽ ഒരു സ്ത്രീയോട് പൊതുവേദിയിൽ വച്ച് ഒരു നേതാവ് പെരുമാറിയിട്ടും ആശ്വാസവാക്ക് പറയാൻ പോലും ഒരു പാർട്ടിയംഗവും തയാറായില്ല. ആത്മഹത്യ ചെയ്യണമെന്നു പോലും പലവട്ടം ആലോചിച്ചു. പാർട്ടി അംഗമായ തന്നോട് ഒരു വിശദീകരണവും ആരും ഇതുവരെ ചോദിച്ചുമില്ലന്നും ഉഷ സാലി പറഞ്ഞിരുന്നു

Loading...

അകാരണമായി ജി. സുധാകരൻ എംഎൽഎ പൊതുവേദിയിൽ ശകാരിച്ചതിലും ഇതു സംബന്ധിച്ചു പാർട്ടിക്കു പരാതി നൽകിയിട്ടു നടപടിയൊന്നും ഉണ്ടാകാത്തതിലും പ്രതിഷേധിച്ച് സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ചിന്റെ സെക്രട്ടറി സ്ഥാനം തോട്ടപ്പള്ളി ഉഷസിൽ ഉഷാ സാലി രാജിവച്ചിരുന്നു.

.