എ ഗ്രൂപ്പിനെതിരെ നിലപാട് കടുപ്പിച്ച് വിട്ടുവീ!ഴ്ച ഇല്ലാതെ മുന്നോട്ടു പോകാന്‍ ഐ ഗ്രൂപ്പ് തീരുമാനം. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ പ്രതിശ്ചായ വിശദമായി ചര്‍ച്ച ചെയ്യണമെന്ന് പാര്‍ട്ടിയിലും ഹൈക്കമാന്റിലും യു ഡി എഫിലും ആവശ്യപ്പെടാന്‍ ഐ ഗ്രൂപ്പ് രഹസ്യയോഗം തീരുമാനിച്ചു. കൊച്ചിയില്‍ ക!ഴിഞ്ഞ രണ്ടു ദിവസമായി ചേര്‍ന്ന രഹസ്യ ഐ ഗ്രൂപ്പ് യോഗമാണ് ഇത്തരത്തില്‍ തീരുമാനം എടുത്തത്. കെ ബാബുവിന്റെ രാജി യു ഡി എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തല്‍. കെ ബാബുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് വന്ന ഉടനെ കൊച്ചിയില്‍ ഉണ്ടായിരുന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ അടിയന്തിര രഹസ്യ യോഗം ചേര്‍ന്നു. തുടര്‍ന്ന് 23/ 01 /16 ശനിയാ!ഴ്ച രാത്രി വൈകിയും, 24 /01 /16 ഞായറാ!ഴ്ച പകലും കൊച്ചിയില്‍ ഐ ഗ്രുപ്പ് രഹസ്യ യോഗം ചേര്‍ന്നു. നിലവിലെ സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നിലം തൊടില്ലെന്ന് ഐ ഗ്രൂപ്പ് വിലയിരുത്തുന്നു.കെ ബാബുവിന്റെ രാജിയും അതില്‍ വിജിലന്‍സ് കോടതിയുടെ നിലപാടും സര്‍ക്കാരിന്റെ പ്രതിശ്ചായ വളരെ മോശമാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഉടന്‍ പാര്‍ട്ടിയുടെ വിശാല എക്‌സിക്യൂട്ടിവ് വിളിച്ച് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. കൂടാതെ മുതിര്‍ന്ന നേതാക്കള്‍ പ്രത്യേകം കൂടിയാലോച നടത്തണം. വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്. ഇക്കാര്യം ഹൈക്കമാന്റിനെ ബോധ്യപ്പെടുത്താനും തീരുമാനമായി. നിലവിലെ സാഹചര്യങ്ങള്‍ ഹൈക്കമാന്റിനെ ബോധ്യപ്പെടുത്താന്‍ പ്രതിനിധികളെ ദില്ലിക്കയക്കാന്‍ ഐ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആകും ഐ ഗ്രൂപ്പ് പ്രതിനിധിസംഘത്തെ നയിക്കുക.

ഇനി ചേരുന്ന പാര്‍ട്ടിയോഗങ്ങളില്‍ ഹൈക്കമാന്റ് പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെടും. തിരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭാ പുനസംഘടന അടക്കമുള്ള കാതലായ മാറ്റങ്ങള്‍ ആവശ്യപ്പെടുമെന്ന് രഹസ്യയോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാവ് വ്യക്തമാക്കി. ബാര്‍കേസില്‍ മന്ത്രി വി എസ് ശിവകുമാറിന്റെ പേരും കണ്‍സ്യൂമര്‍ ഫെഡ് അ!ഴിമതിയില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ പേരും ഉയര്‍ത്തികൊണ്ടുവരുന്നതില്‍ എ ഗ്രൂപ്പ് മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ഐ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ ശക്തമായ ആരോപണം ഉയര്‍ന്നു. മുഖ്യമന്ത്രിയുടേയും കെ. ബാബുവിന്റേയും ബന്നി ബഹനാന്റേയും എം എം ഹസ്സന്റേയും പേരെടുത്ത് പറഞ്ഞാണ് ഐ ഗ്രൂപ്പ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചത്.

ഐ ഗ്രൂപ്പ് മന്ത്രിമാരെ കുറിച്ചുള്ള രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ മേല്‍ സൂചിപ്പിച്ചവരെന്നാണ് ഐ ഗ്രൂപ്പ് രഹസ്യയോഗം വിലയിരുത്തിയത്. ഐ ഗ്രൂപ്പ് മന്ത്രിമാരില്‍ അ!ഴിമതിയുടെ കറപുരട്ടുന്നത് സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും ബാര്‍കേസില്‍ കെ ബാബുവിനും മുഖമന്ത്രിക്കും നേരെ ഉയര്‍ന്ന തെളിവുകളെ അതിജീവിക്കാനാണ്. മാത്രവുമല്ല ടൈറ്റാനിയം കേസില്‍ രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തുന്ന തരത്തില്‍ തെളിവുകള്‍ പുറത്ത് വിടുന്നത് എ ഗ്രൂപ്പ് ലോബിയാണ്. സ്വന്തം പുറത്ത് വീണ ചെളി മറ്റുള്ളവരിലേക്കും തെറുപ്പിച്ച് സമാസമം ആകാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്ത് തോല്‍പ്പിക്കാനും ഐ ഗ്രൂപ്പ് രഹസ്യയോഗം തീരുമാനിച്ചു.

Loading...

വി എസ് ശിവകുമാറിനും സി എന്‍ ബാലകൃഷ്ണനേയും രമേശ് ചെന്നിത്തലയേയും അ!ഴിമതിയില്‍ കുടുക്കാനുള്ള എല്ലാ നീക്കത്തേയും കടുത്ത നിലപാടിലൂടെ പ്രതിരോധിക്കും. കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിധം പ്രതിശ്ചായ നഷ്ടപ്പെട്ട സര്‍ക്കാരാണ് നിലവില്‍ കേരളം ഭരിക്കുന്നതെന്നും ഐ ഗ്രൂപ്പ് രഹസ്യയോഗം വിലയിരുത്തി.പാര്‍ട്ടി യോഗങ്ങള്‍ക്കൊപ്പം യു ഡി എഫ് യോഗം വിളിച്ചുചേര്‍ക്കണം. ഹൈക്കമാന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലാകണം എല്ലാ ചര്‍ച്ചകളും. പ്രതിശ്ചായ മെച്ചപ്പെടുത്തി മുന്നോട്ട് പോകേണ്ട നടപടികള്‍ അടിയന്തിരമായി ഉണ്ടാക്കണമെന്ന് പാര്‍ട്ടി ഹൈക്കമാന്റിനോട് ആവശ്യപ്പെടാനും ഐ ഗ്രൂപ്പ് രഹസ്യയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Pradeep-profile
ബജറ്റ് സമ്മേളനത്തിന് മുമ്പ് ഹൈക്കമാന്‍റിന് എല്ലാ ഐ ഗ്രൂപ്പ് എം എല്‍ എ മാരേയും ഉല്‍പ്പെടുത്തി കത്ത് അയക്കാനും ബജറ്റ് സമ്മേളനത്തിന് ശേഷം ദില്ലിയിലെത്തി, സോണിയ ഗാന്ധി രാഹുല്‍ ഗാനധി അടുക്കമുള്ള നേതാക്കളെ നേരിട്ട് കണ്ട് വിഷയം ബോധ്യപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളേയും യുവ നേതാക്കളെ പ്രത്യേകമായി തിരിച്ചായിരിക്കും ഹൈക്കമാന്‍റിനുള്ള പരാതി കത്ത് അടക്കമുള്ളവ തയ്യാറാക്കുക. ഐ ഗ്രൂപ്പ് ആഭിമുഖ്യമുള്ള പരമാവധി യുവ നേതാക്കളെ കൂട്ടിയോജിപ്പിച്ച് അവരെക്കൊണ്ട് എ ഗ്രൂപ്പിനെതിരായ പോരാട്ടം സംസ്ഥാനതലത്തിലും ഹൈക്കമാന്‍റ് തലത്തിലും ശക്തമാക്കാനാണ് പുതിയ നീക്കം. വരുന്ന ദിവസങ്ങളില്‍ എ ഗ്രുപ്പ് എം എല്‍ എ മാര്‍ക്കെതിരെയും ഗുരുതരമായ  ആരോപണങ്ങള്‍ പുറത്ത് വരുമെന്നാണ് ഐ ഗ്രൂപ്പ് രഹസ്യയോഗം വിലയിരുത്തിയത്. എ സി ജോസിന്‍റെ സംസ്കാരചടങ്ങള്‍ക്ക് ശേഷം രാത്രി, കൊച്ചിയില്‍ വീണ്ടും യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് അവസാന രൂപം നല്‍കാമെന്നാണ് നിലവിലെ തീരുമാനം.