കാസർകോട്: കാസർകോട് പുതിയ മോഡൽ സി.പി.എം ഭൂമി കൈയ്യേറ്റം. എല്ലായിടത്തും ഭൂരഹിതർക്കായി ഭൂമി കയ്യേറുന്ന പാർട്ടി ഇവിടെ പാർട്ടിക്ക് വേണ്ടി സർക്കാർ ഭൂമി കൈയ്യേറി. 1.5 ഏക്കർ സർക്കാർ ഭൂമി കൈയ്യേറി കുറ്റിക്കോലിൽ സി.പി.എം ബേഡകം ഏറിയ കമിറ്റി ഓഫീസ് നിർമ്മിച്ചു. ഭൂമിയിൽ ചെങ്കൊടിയും, മതിലും ഒക്കെ കെട്ടി പാർട്ടി സർക്കാർ ഭൂമിയിൽ വാഴ്ച്ച നടത്തുകയാണ്‌. അവിടെ എ.കെ.ജി സെന്ററും, ലോക്കൽ കമ്മിറ്റി ഓഫീസും ഒക്കെ സുഗമമായി പ്രവർത്തിക്കുന്നു. പാർട്ടി പാർട്ടിക്ക് വേണ്ടി നടത്തുന്ന സർക്കാർ ഭൂമി കൈയ്യേറ്റം വിവാദമായിരിക്കുകയാണ്‌.

കുറ്റിക്കോലിലാണ്‌ പാർട്ടി പാർട്ടിക്ക് വേണ്ടി ഭൂമി കൈയ്യേറിയത്. പരാതിയേ തുടർന്ന് റവന്യൂ വകുപ്പ് പരിശോധനകൾ നടത്തി. താലൂക്ക് സർവേയർ സ്ഥല പരിശോധനയ്ക്കും അളക്കാനും വന്നപ്പോൾ സി.പി.എം നേതാക്കളും പ്രവർത്തകരും തടഞ്ഞു. പോലീസ് സഹായത്തോടെയും സ്ഥലം പരിശോധിക്കാൻ സി.പി.എം സമ്മതിച്ചില്ല.

Loading...

cpim office_PravasiShabdam

തുടർന്ന് കലക്ടറുടെ നിർദ്ദേശപ്രകാരം വീണ്ടും അധികൃതർ പരിശോധന നടത്തിയപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരം വന്നത്. കുറ്റിക്കോൽ സി.പി.എം ഏറിയാ കമിറ്റി ഓഫീസും കുറ്റികോൽ ലോക്കൽ കമിറ്റി ഓഫീസും പ്രവർത്തിക്കുന്ന കെട്ടിടവും പാർട്ടി മതിൽ കെട്ടി സം രക്ഷിക്കുന്ന 1.5 ഏക്കർ ഭൂമിയും സർക്കരിന്റെ കൈയ്യേറിയതെന്ന് കണ്ടെത്തി. 1.5 ഏക്കർ ഭൂമിയിൽനിന്നും സി.പി.എമ്മിനോട് ഒഴിഞ്ഞു പോകാനും കെട്ടിടം പൊളിച്ചുമാറ്റാനും ഭൂമി തിരികെ തരാനും തഹസിൽദാർ ഉത്തരവിട്ടിരിക്കുകയാണ്‌. കുറ്റിക്കോൽ വില്ലേജ്ജ് ഓഫീസർക്ക് നടപടികൾ സ്വീകരിക്കാൻ നിർദ്ദേശവും ലഭിച്ചു.

cpim-office-1

സി.പി.എമ്മിന്‌ ഇവിടെ കുറ്റിക്കോൽ വില്ലേജ്ജിൽ 149/2 പി സർവേയിൽ 1.06 ഏക്കർ ഭൂമിയുണ്ട്. എന്നാൽ ഈ സ്ഥലത്തുകൂടി റോഡ് കടന്നു പോയി. ആ ഭൂമി ഇപ്പോൾ റോഡാണ്‌. തെക്കിൽ- ആലട്ടി റോഡാണ്‌ സി.പി.എമ്മിനു രേഖയിലു ഭൂമിയിലൂടെ പോകുന്നത്. ഭൂമി റോഡിനു പോയപ്പോൾ സി.പി.എം സർക്കാർ ഭൂമിയിൽ മതിലും എ.കെ.ജി മന്ദിരവും വയ്ച്ച് അവകാശം സ്ഥാപിക്കുകയയിരുന്നു. കുറ്റിക്കോൽ സ്വദേശി മുഹമദ്ദ് കുഞ്ഞി എന്നവരിൽ നിന്നുമാണ്‌ അവിഭക്ത സി.പി.എം 1.06 ഏക്കർ ഭൂമി വാങ്ങിയത്. 1976ൽ സ്പെഷ്യൽ തഹസിൽദാറിന്റെ എൽ.എ പ്രകാരം 41/74 പ്രകാരമാണ്‌ മുഹമ്മദ്ദ് കുഞ്ഞിക്ക് 1.16 ഏക്കർ ഭൂമിക്ക് പട്ടയം കിട്ടിയത്. ഇതിൽ മുഹമ്മദ് കുഞ്ഞി 10 സെന്റെ മറ്റൊരാൾക്കും 1.06 ഏക്കർ സി.പി.എമ്മിനും വില്ക്കുകയായിരുന്നു. ഈ ഭൂമി റോഡിനായി പോവുകയും ചെയ്തു. ഫലത്തിൽ നിലവിൽ അവിടെ പാർട്ടിക്ക് ഭൂമിയില്ല.  ഈ അവസ്ഥയിലാണ്‌ സർക്കാരിന്റെ 1.5 ഏക്കർ ഭൂമിയിൽ കയറി മതിൽ കെട്ടി കെട്ടിടം നിർമ്മിച്ചത്.

ഈ ഭൂമിക്ക് മുൻകാലത്തേ വില്ലേജ്ജ് ഓഫീസർ മാരെ സ്വാധീനിച്ച് വ്യാജ രേഖയും ഉണ്ടാക്കി. വ്യാജമായി നികുതികൾ മുറുപ്പിക്കുകയും , കൈവശ രേഖകളും ഉടമസ്ഥതയും ഉണ്ടാക്കുകയും ചെയ്തു.