പേരിലെ സാമ്യം ചതിച്ചു;കൊവിഡ് രോഗിയുടെ മൃതദേഹം ആളുമാറി കൈമാറി,സംസ്‌കാരവും നടത്തി

കുര്‍ണൂല്‍: പേരിലെ സാമ്യം കാരണം കൊവിഡ് രോഗിയുടെ മൃതദേഹം ആളുമാറി കൈമാറി. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം. ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. നന്ത്യാല്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്കാണ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കൈമാറിയത്. ഹൃദ്രോഗത്തെത്തുടര്‍ന്നായിരുന്നു ഇയാള്‍ മരിച്ചത്. കുര്‍ണൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

അതേസമയം മരിച്ച നന്ത്യാല്‍ സ്വദേശിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് തന്നെ സംസ്‌കരിക്കുകയും ചെയ്തു. സംഭവത്തില്‍ വലിയ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. വിവാദമായതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അതേസമയം ആശുപത്രി അധികൃതരുടെ വിശദീകണം പേരിലെ സാമ്യമാണ് ഇത്തരത്തില്‍ ഒരു പിഴവ് സംഭവിക്കാന്‍ കാരണമെന്നാണ്. ആന്ധ്രപ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് കുര്‍ണൂലിലാണ്. ഇവിടെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 16 പേരാണ്.

Loading...