നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ തട്ടിപ്പ്

തിരുവനന്തപുരം. കെഎസ്ആർടിസി വൻ ഡീസൽ തട്ടിപ്പ്. നെടുമങ്ങാട് ഡിപ്പോയിലാണ് തട്ടിപ്പ് നടന്നത്. ഡിപ്പോയിൽ എത്തിച്ച 15,000 ലിറ്റർ ഡീസലിൽ ആയിരം ലിറ്ററിന്റെ കുറവ് കണ്ടെത്തി. നെടുമങ്ങാട് എംഎസ് ഫ്യൂവൽസ് എന്ന സ്ഥാപനമാണ് ഡിപ്പോയിൽ ഡീസൽ എത്തിക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് രൂപയാണ് കെഎസ്ആർടിസിക്ക് ആയിരം ലിറ്റർ വെട്ടിപ്പിലൂടെ നഷ്ടമാകുന്നത്.

കുറവ് കണ്ടെത്തിയതോടെ അടുത്ത ഡീസൽ ടാങ്കിൽ ബാക്കി ഡീസലെത്തിച്ചു. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ എത്തിക്കുന്ന ഡീസലിൽ കുറവുണ്ടെന്ന് കുറച്ചു മാസങ്ങളായി ജീവനക്കാർ പരാതി ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇത് അധികൃതർ വേണ്ടവിധത്തിൽ ഗൗനിച്ചില്ലെന്നാണ് ആരോപണം. നെടുമങ്ങാട് ഡിപ്പോയിലെ വണ്ടികൾക്ക് മൈലേജ് കുറവാണെന്നും ഡ്രൈവർമാരുടെയും മെക്കാനിക്കുമാരുടെയും പിടിപ്പുകേടുകൊണ്ടാണെന്നുമായിരുന്നു ഉദ്യോഗസ്ഥർ വരുത്തി തീർക്കുവാൻ ശ്രമിച്ചത്.

Loading...