നിയമസഭാ സ്പീക്കറും തൃത്താല എംഎൽഎയുമായ എം ബി രാജേഷിന്റെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട്. എംബി രാജേഷിന്റെ പേരും ഡി പി യായി അദ്ദേഹത്തിന്റെ ചിത്രവും ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ട് നിർമിച്ചിരിക്കുന്നത്. 7240676974 എന്ന നമ്പറിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് നിർമ്മിച്ചാണ് ദുരുപയോഗം. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നൽകിയിരിക്കുകയാണ് സ്പീക്കർ.
മേൽപറഞ്ഞ നമ്പറിൽ നിന്നും This is my new number. Please save it എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യർത്ഥന നടത്തുകയാണ് രീതി. കെ.പി മോഹനൻ MLA സ്പീക്കറുടെ പേരിൽ സഹായം തേടിയുള്ള സന്ദേശം ലഭിച്ച കാര്യം അറിയിക്കുകയുണ്ടായി. മറ്റു പലർക്കും ഇങ്ങനെ അയച്ചിരിക്കാം. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ട്. മേൽപ്പറഞ്ഞ നമ്പറോ വാട്സാപ്പ് അക്കൗണ്ടോ തനിക്കില്ലെന്നും തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലർത്തണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നതായി സ്പീക്കർ അറിയിച്ചിട്ടുണ്ട്.