വര്‍ഷങ്ങളോളം കാത്തിരുന്നു,കുഞ്ഞുങ്ങളുണ്ടായില്ല,കാളക്കുട്ടിയെ ദത്തെടുത്ത് ദമ്പതികള്‍

നീണ്ട പതിനഞ്ച് വര്‍ഷത്തോളം കാത്തിരുന്ന് കുഞ്ഞുങ്ങളുണ്ടാകാത്തതിനെത്തുടര്‍ന്ന് കാളക്കുട്ടിയെ ദത്തെടുത്തിരിക്കുകയാണ് കര്‍ഷക ദമ്പതികള്‍.സംഭവം ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലാണ്. കുട്ടികളെ ലഭിക്കാത്തതില്‍ മനംനൊന്ത് കാളക്കുട്ടിയെ തങ്ങളുടെ മകനായി ദത്തെടുക്കുകയായിരുന്നു. ദത്തുപുത്രന് ഇവര്‍ ലാല്‍ട്ടു ബാബ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.വിജയപാല്‍, രാജേശ്വരി ദേവി എന്നീ ദമ്പതികളാണ് കാളക്കുട്ടിയെ ദത്തെടുത്തത്. ദത്തുപുത്രന് പേരിടുന്ന ചടങ്ങിലേക്ക് 500ലധികം ആളുകളെയാണ് ഇവര്‍ ക്ഷണിച്ചത്.

പുരോഹിതന്‍ കാളക്കുട്ടിക്കും അതിന്റെ മാതാപിതാക്കള്‍ക്കും അനുഗ്രഹം നല്‍കി. അതിഥികളായെത്തിയവര്‍ കാളക്കുട്ടിക്ക് നിരവധി സമ്മാനങ്ങളും നല്‍കി.’ഞാന്‍ ലാല്‍ട്ടുവിനെ എന്റെ മകനായിട്ടാണ് കാണുന്നത്. ജനനം മുതല്‍ അവന്‍ ഞങ്ങളോടൊപ്പം ഉണ്ട്. ലാല്‍ട്ടുവിനോടുള്ള സ്‌നേഹം സത്യമാണെന്ന്’ വിജയ്പാല്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നമുക്ക് ഒരു പശുവിനെ മാതാവായി സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് അതിന്റെ കുഞ്ഞിനെ മകനായി സ്വീകരിച്ചുകൂടാ എന്നും വിജയ്പാല്‍ ചോദിക്കുന്നു.

Loading...