പെൺകുട്ടിയേ ബലാൽസംഗം ചെയ്ത പള്ളിമുറിയിൽ വൈദീകനേ എത്തിച്ചു

കൊട്ടിയൂർ: സഭയുടെ സ്കൂളിൽ പഠിക്കുന്ന 16കാരിയായ പെൺകുട്ടിയേ മാനേജർ വൈദീകൻ ഗർഭിണിയാക്കുകയും കുഞ്ഞ് ഉണ്ടാവുകയും ചെയ്ത കേസിൽ അറസ്റ്റിലായ റോബിൻ വടക്കുംഞ്ചേരിയേ ഇന്ന് കൊട്ടിയൂരിൽ എത്തിച്ചു. പള്ളി മേടയിൽ നടത്തിയ തെളിവെടുപ്പിൽ വൈദീകൻ പെൺകുട്ടിയേ പീഢിപ്പിച്ച തന്റെ ഓഫീസും ബഡ് റൂമും പോലീസിന്‌ കാട്ടി കൊടുത്തു. വൈദീകൻ സേവനം അനുഷ്ടിക്കുന്ന ഇടവകയിലാണ്‌ വൈദീകന്റെ ക്രൂരത അരങ്ങേറിയത്.

പ്രതിയേ പെൺകുട്ടിയേ പീഢിപ്പിച്ച് ഗർഭിണിയാക്കിയ പള്ളി മുറിയിലേക്ക് കൊണ്ടുവന്നപ്പോൾ

പെൺകുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് എല്ലാ സത്യവും പറഞ്ഞത് മനസിലാക്കിയ വൈദീകൻ കൊട്ടിയൂർ പള്ളിയിൽ നിന്നും മുങ്ങുകയായിരുന്നു. നിടുംമ്പാശേരി വിമാനത്താവളം വഴി ലണ്ടനിലേക്ക് കടക്കാൻ ശ്രമിക്കവേയാണ്‌ ചാലക്കുടിയിൽ വയ്ച്ച് അറസ്റ്റിലാവുന്നത്. വൈദീകനെതിരേ പോക്സോ നിയമം പ്രകാരമാണ്‌ കേസ്. വൈദീകനിൽ നിന്നും പാസ്പോർട്ടും വിസയും വിമാന ടികറ്റും പിടിച്ചെടുത്തിട്ടുണ്ട്.

Loading...

വിശ്വസിക്കാനാവാതെ കൊട്ടിയൂർ ഇടവക ജനങ്ങൾ

കൊട്ടിയൂർ കുടിയേറ്റ മേഖലയിലേ വലിയ ദേവാലയമാണ്‌ കൊട്ടിയൂർ സെന്റെ സെബാസ്റ്റ്യൻ പള്ളി. ഇടവക കാര്യങ്ങളിൽ ഓടി നടന്ന വൈദീകൻ, കഴിഞ്ഞ ദിവസം വരെ അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ച് തിരുവോസ്തി ജനങ്ങൾക്ക് നല്കിയ വൈദീകൻ…മാരകമായ കുറ്റകൃത്യത്തിൽ പ്രതിയായി ഇടവകയിലേക്ക് വരുന്നത് ജനങ്ങൾക്ക് വിശ്വസിക്കാനാവുന്നില്ല. ഫാ.റോബിൽ വടക്കുംഞ്ചേരി കൊട്ടിയൂരിലേ ഒന്നാമത്തേ പ്രശസ്ത വ്യക്തയായിരുന്നു. റോബിൽ ഇല്ലാതെ കൊട്ടിയൂരിൽ ഒന്നും നടക്കില്ല. ഒരു കരികിലയും അനങ്ങില്ല. കൊട്ടിയൂർ വികസന സമിതിയുടെ നായകനായിരുന്നു.

എല്ലാ കേസുകളും തർക്കങ്ങളും പോലീസിൽ പോകാതെ തീർക്കാൻ ഇയാൾ ഓടിയെത്തും. മാത്രമല്ല നിരവധി കുട്ടികളേ വൈദീകൻ കർണ്ണാടകത്തിലും, മറ്റുമായി സ്വന്തം ചിലവിൽ പഠിപ്പിക്കുന്നുണ്ട്. നിരവധി കുട്ടികളേ വിദേശത്തേക്ക് അയച്ചു.

എന്നാൽ ഇതെല്ലാം ദുരൂഹതകൾ ഉണ്ടാക്കുന്നു. ഫാ.റോബിൽ പ്രധാനമായും പഠന സഹായം നല്കുന്നത് പെൺകുട്ടികൾക്കുമാത്രമായിരുന്നു. പള്ളിമുറിയിൽ പോലും പെൺകുട്ടികൾക്ക് പഠിക്കാൻ സൗകര്യും ചെയുത് കൊടുത്തതിൽ ജനങ്ങൾ സംശയം കാണുന്നു. വൈദീകന്റെ അടച്ചിട്ട മുറിയിൽ പെൺകുട്ടികൾ പഠനത്തിനും, വിദേശത്തേക്ക് പോകാനും പ്രാർഥനാ സഹായത്തിനും നിത്യ സന്ദർശകരായിരുന്നു.

കൊട്ടിയൂരിൽ ഒരു നീന്തൽ കുളം ഈ വൈദീകൻ ഉണ്ടാക്കിയിരുന്നു. ഒരു തോട് കുറുകേ തടയണകെട്ടി ഉണ്ടാക്കിയ ഇവിടെ പെൺകുട്ടികൾ നീന്തുന്ന സമയത്ത് വൈദീകൻ നിത്യ സന്ദർശകനായിരുന്നു. അന്നൊന്നും ആരും തെറ്റുകൾ കണ്ടില്ല. വൈദീകനേ വിശ്വസിച്ചു. എന്നാൽ ഇന്ന് കേൾക്കുന്നത് നിരവധി പരാതികളാണ്‌.

വൈദീകൻ വിദേശത്തേക്ക് പെൺകുട്ടികളേ വിടുമായിരുന്നു. പഠന വിസയിൽ കാനഡയിലും, ബ്രിട്ടനിലും ഒക്കെ കുട്ടികളേ വിടും. സിം ഗപ്പൂർ, മലേഷ്യ, ഗൾഫ് എന്നിവിടെയൊക്കെ പെൺകുട്ടികളേ വിട്ടിട്ടുണ്ട്. ചിലവുകൾ ഒന്നും വാങ്ങാതെയാണ്‌ വിടുന്നത്. ഈ പെൺകുട്ടികളിൽ പലരേയും വൈദീകൻ പീഢിപ്പിച്ചതായി പരാതികൾ ഉയരുന്നു. നിരവധി തവണ പള്ളിമേടയിൽ വൈദീകന്റെ മുറിയിൽ ഇന്റർവ്യൂ കഴിഞ്ഞ ശേഷമാണ്‌ പഠിക്കാനും വിദേശത്ത് വിടാനുമുള്ള പെൺകുട്ടികളേ തിരഞ്ഞെടുത്തിരുന്നത്. മാത്രമല്ല പെൺകുട്ടികളേ അയച്ച രാജ്യങ്ങളിലേക്ക് മിക്കവാറും വിദേശയാത്രയും വൈദീകൻ നടത്താറുമുണ്ട്. വിദേശത്ത് ചെന്നും വൈദീകൻ അയച്ച കുട്ടികളേ കാര്യങ്ങൾ തിരക്കാൻ എന്ന പേരിൽ കാണുന്നതും ഫാ.റോബിൻ വടക്കുംഞ്ചേരിയുടെ ശീലമായിരുന്നു.

റോബിൽ മാനേജറായ ഐ.ജെ.എം സ്കൂളിൽ ആയിരത്തിലധികം കുട്ടികൾ ഉണ്ട്. ഇവിടെ വൻ സദാചാര തിയറികളായിരുന്നു വൈദീകൻ നടത്തിയിരുന്നത്. പെൺകുട്ടികളോട് അധികം ആണു കുട്ടികൾ സംസാരിക്കരുത്. ഒന്നിച്ച് നടക്കരുത്, പ്രണയമോ, അടുപ്പമോ കണ്ടെത്താൻ ഒരു പ്രത്യേക നിരീക്ഷണ സമിതി എല്ലാ ഈ സ്കൂളി ഉണ്ടായിരുന്നു.വൈദീകൻ ചില പെൺകുട്ടികളോട് പ്രത്യേക പ്രാർഥനക്കും, പഠന സഹായത്തിനും പള്ളിമുറിയിലേക്ക് വരാൻ പറയും.പല പെൺകുട്ടികളും പള്ളി മുറിയിൽ എന്ത് നടക്കുന്നു എന്ന് വീട്ടിൽ പോലും പറയാതെ രഹസ്യമാക്കി വയ്ക്കും.