നടൻ ​ഗിന്നസ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു

പത്തനംതിട്ട: ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. തിരുവല്ല ബൈപ്പാസിൽ വെച്ചാണ് അപകടം സംഭവിച്ചത്. പക്രുവിന്റെ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തിൽ വെച്ച് ഇന്നുച്ചയോടെയാണ് സംഭവം നടന്നത്.

മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിർ ദിശയിൽ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു. ഗിന്നസ് പക്രു തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. മറ്റൊരു കാറിൽ പക്രു കൊച്ചിയിലേക്ക് പോയി. തിരുവല്ല പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...