കരിങ്കൽ ക്വാറിയിൽ അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കർണാടക ഗുണ്ടൽപേട്ടിലെ കരിങ്കൽ ക്വറിയിലുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം. പാറ പൊട്ടിക്കുന്നതിനിടെ കുന്നിടിഞ്ഞാണ് അപകടം സംഭവിച്ചത്. കല്ലുകൾക്കടിയിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മൂലഹള്ള ചെക്ക് പോസ്റ്റിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മടഹള്ളയിലാണ് സംഭവം നടന്നത്.

മുത്തങ്ങ സ്വദേശിയായ ഹക്കീമിൻ്റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിയാണിത്. ടിപ്പർ ലോറികളും കല്ലിനടയിൽപെട്ടു. കൂടുതൽ പേർ പാറക്കെട്ടുകളിൽ അകപ്പെട്ടോയെന്നറിയാൻ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. മേഖലയിൽ പത്തിലധികം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ക്വാറി ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു

Loading...