ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജല സമാധിയെന്ന് ഭീഷണി; സന്യാസി വീട്ടു തടങ്കലിൽ

അയോധ്യ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജല സമാധി വരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്ന്യാസി വീട്ടു ത‍ങ്കലിൽ. സന്ന്യാസി ആചാര്യ മഹാരാജിനെയാണ് വീട്ടു തടങ്കലിൽ ആക്കിയിരിക്കുന്നത്. ഒക്ടോബർ രണ്ടിനകം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നായിരുന്നു സന്യാസിയുടെ ആവശ്യം. തുടർന്ന് ജല സമാധിക്ക് തയ്യാറെടുക്കവെയാണ് ഇദ്ദേഹത്തെ യുപി പൊലീസ് വീട്ടുതടങ്കലിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് സരയൂ നദിയിലെ ജലം ഉപയോഗിച്ച് ജലസമാധിയാവാനാണ് ആചാര്യ മഹാരാജ് തയ്യാറെടുക്കുന്നത്. ഒക്ടോബർ രണ്ടിനകം ഇന്ത്യ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ സരയൂ നദിയിൽ ജലസമാധിയാവും എന്ന് മഹാരാജ് ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കാരായ എല്ലാ മുസ്ലിംകളുടേയും ക്രിസ്ത്യാനികളുടേയും പൗരത്വം ഔദ്യോഗികമായി റദ്ദാക്കണം എന്നിങ്ങനെയായിരുന്നു ഇദ്ദേഹത്തിൻറെ ആവശ്യങ്ങൾ. സരയൂജലം മൂക്കിലൂടെ ഒഴിച്ച് ജല സമാധി വരിക്കുമെന്നാണ് ഇയാൾ അറിയിച്ചിരുന്നത്. കഴിഞ്ഞ സെപ്തംബർ 28ന് ആയിരുന്നു ആചാര്യ മഹാരാജ് ‘ജലസമാധി’ ഭീഷണിയുമായി എത്തിയത്.

Loading...