ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന ഉമർ ഖാലിദടക്കമുള്ള അഞ്ച് വിദ്യാർത്ഥികൾ ഇന്നലെ അർധരാത്രിയോടെ ദില്ലി ജെ.എൻ. യു ക്യാംപസിലെത്തി. ഇവരെ അറസ്റ്റുചെയ്യാനായി പൊലീസിന്റെ വൻ സംഘവും സ്ഥലത്തെത്തിയ തോടെ ക്യാംപസിൽ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഇന്ന് ജെ. എൻ. യു അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സാനിധ്യത്തിൽ ഇവർ കീഴടങ്ങിയേക്കുമെന്നാണ് സൂചന.

വിദ്യാർത്ഥി യൂണിയൻ നേതാവായ കനയ്യ കുമാറിനൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തിയ അഞ്ച് വിദ്യാർത്ഥികളാണ് ക്യാമ്പസിൽ എത്തിയത്. ഒമർ ഖാലിദിന് പുറമെ, വിദ്യാർഥി യൂണിയൻ പ്രസിഡന്റും ഐസ നേതാവുമായ അശുതോഷ്, നിലവിലെ വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറി രാമനാഗ, മുൻ വൈസ് പ്രസിഡന്റ് ആനന്ദ് പ്രകാശ് നാരായൺ, ഉടഡ മുൻ നേതാവ് അനിർബൻ ഭട്ടാചാര്യ എന്നിവരായിരുന്നു സംഘത്തിൽ.

Loading...

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ സമരം നടത്തുന്ന വിദ്യാർഥികൾക്കൊപ്പം ഇവരും ചേർന്നു.വൈകാതെ തന്നെ ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി വൻ പോലീസ് സംഘം എത്തി. ക്യാപസിന് പുറത്തിറങ്ങിയാൽ മാത്രമെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയുള്ളൂ എന്നായിരുന്നു പൊലീസിന്റ ആദ്യ നിലപാട്.
പക്ഷേ ക്യാപസിനകത്ത് കയറാൻ ദില്ലി പൊലീസ് അനുമതി തേടി.

ജെ. എൻയു അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്ന് രാത്രി രണ്ട് മണിയോടെ പോലീസ് സംഘം മടങ്ങി. തനിക്കെതിരെയുള്ള കുറ്റം കെട്ടിച്ചമച്ചതാണെന്നും ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഒമർ ഖാലിദ് സമരക്കാരെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ഒമർഖാലിദിന്റെ അഭിഭാഷകനും ക്യംപസിലെത്തിയിരുന്നു.