കോൺ​ഗ്രസിനെതിരെ വന്നാൽ പ്രത്യാഘാതം വലുതായിരിക്കും; ജോജുവിനോട് കെ സുധാകരൻ

കൊച്ചിയിൽ ​ഗതാ​ഗതക്കുരുക്ക് ഉണ്ടാക്കിയ കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ രം​ഗത്ത് എ്തതിയ ജോജുവിനെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് കെ സുധാകരൻ. ജോജു മദ്യപിച്ചെന്നും ​ഗുണ്ടയെപ്പോലെ മദ്യപിച്ചാണ് പെരുമാറിയത് എന്നുമാണ് കെ സുധാകരൻ പറഞ്ഞത്. സമരം ചെയ്യാൻ വന്ന പ്രവർത്തകരെ അപമാനിക്കാൻ ആര് വന്നാലും പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി. കെ സുധാകരൻ പറഞ്ഞത്:

”ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എറണാകുളം ഡി സി സി നടത്തിയ സമരത്തെ തകർക്കാൻ ചില സാമൂഹിക വിരുദ്ധർ ശ്രമിച്ചതായുള്ള വാർത്തകൾ ശ്രദ്ധയിൽ പെട്ടു. അനാവശ്യ സമരങ്ങൾ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പാർട്ടി അല്ല കോൺഗ്രസ്. ഇന്ധന വില വർദ്ധനവ് അസഹനീയമായ സാഹചര്യത്തിലാണ് രൂക്ഷമായ സമരപരമ്പരയ്ക്ക് കോൺഗ്രസ് തുടക്കമിട്ടിരിക്കുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ അൽപം ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പക്ഷേ അത്തരം സമരങ്ങളിലൂടെയാണ് നാം പല നേട്ടങ്ങളും കൈവരിച്ചതെന്ന് ആരും മറന്നു പോകരുത്. കോടികളുടെ സമ്പത്തിൽ അഭിരമിക്കുന്നവർക്ക് ഇന്ധന വിലവർദ്ധനവ് പ്രശ്‌നമല്ലായിരിക്കാം. പക്ഷേ അത്താഴപ്പട്ടിണിക്കാരന്റെ അവസ്ഥ അതല്ല. ജനപക്ഷത്ത് നിന്ന് സമരം നയിക്കുമ്പോൾ വില വർദ്ധനവിനെ ന്യായീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ അടിമകൾ എതിരേ വരുന്നത് സ്വാഭാവികമാണ്.”

Loading...