ധീരജിനെ കുത്തിയത് കണ്ടവരില്ല; പ്രതികൾക്കൊപ്പം തന്നെയെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ധീരജ് വധക്കേസിലെ പ്രതികളെ പിന്തുണച്ച് വീണ്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രം​ഗത്ത്. ഇപ്പോൾ കേസിൽ അറസ്റ്റിൽ ആയിരിക്കുന്ന പ്രതികൾക്ക് ഒന്നും തന്നെ കേസുമായി ബന്ധമില്ലിെന്നാണ് കെ സുധാകരൻ പറയുന്നത്. നിഖിൽ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല എന്നും സുധാകരൻ പറഞ്ഞു. ധീരജിനെ കുത്തിയത് ആരെന്ന് ദൃക്സാക്ഷികൾക്ക് പറയാനാവുന്നില്ലെന്നാണ് സുധാകരൻ അവകാശപ്പെടുന്നത്.

രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്, കുത്തിയത് ആരും കണ്ടിട്ടില്ല എല്ലാ നിയമസഹായവും പ്രതികൾക്ക് നൽകുമെന്ന് സുധാകരൻ വ്യക്തമാക്കി. നിഖിൽ പൈലിക്കൊപ്പം അടിയുറച്ച് നിൽക്കുകയാണ് കെ സുധാകരൻ. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തെന്നാണ് വിശദീകരണം. കുത്തിയത് ആരെന്ന് പോലീസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട സുധാകരൻ നിഖിലിനെ തള്ളിപ്പറയില്ലെന്ന് വ്യക്തമാക്കി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾ സുഖിക്കകയല്ലേയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Loading...