നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കണ്ണൂരിൽ ഡി.സി.സിയും സഭയും തമ്മിൽ പോര്‌. കഴിഞ്ഞ ആഴ്ച്ച നടന്ന കണ്ണൂർ ഡി.സി.സിയുടെ യോഗത്തിലാണ്‌ തലശേരി അതിരൂപതയ്ക്കും ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ടിനും എതിരേ രൂക്ഷമായ വിമർശനങ്ങൾ നടത്തിയത്.

കണ്ണൂരിൽ നടന്ന ഡി.സി.സി.യോഗത്തിൽ തലശേരി ആർച്ച് ബിഷപ്പിനെതിരെയും സഭക്കെതിരെയും നടന്ന തീരുമാനങ്ങളും ചർച്ചകളും പ്രവാസി ശബ്ദം പുറത്തുവിടുന്നു.

Loading...

ആർച്ച് ബിഷപ്പ് കത്തോലിക്കാ കോൺഗ്രസ് എന്ന സഭാ സംഘടന ഉപയോഗിച്ച് ഏറെ കാലമായി പാർട്ടിക്കെതിരെയും, യു.ഡി.എഫ് സർക്കാരിനെതിരെയും കർഷക വികാരം ഇളക്കി വിടുകയണ്‌. തലശേരി അതിരൂപത കേന്ദ്രീകരിച്ച് ഇരിക്കൂർ മഢലത്തിലെ എം.എൽ.എ ആയ മന്ത്രി കെ.സി.ജോസഫിനും, പേരാവൂർ മഢലത്തിൽ എം.എൽ.എ ആയ അഡ്വ. സണ്ണി ജോസഫിനും എതിരായി നീക്കങ്ങൾ നടത്തുന്നു. പ്രത്യേകിച്ചും പേരാവൂർ മഢലത്തിൽ അഡ്വ. സണ്ണി ജോസഫിനെതിരായ നീക്കങ്ങൾ ഉണ്ടാവുകയാണെന്ന് ഡി.സി.സി.യോഗം കുറ്റപ്പെടുത്തി.

കഴിഞ്ഞ കുറെ നാളുകളായി റബ്ബർ വിലയിടിവും, പേരാവൂർ മഢലത്തിനെ നീറിപുകയ്ക്കുന്ന കസ്തൂരി രംഗൻ വിഷയത്തിലും കർഷക കോൺഗ്രസ് സർക്കാരിനേ അക്രമിച്ച് പ്രതിഷേധങ്ങൾ നടത്തുകയാണ്‌. വാഹന ജാഥകൾ, കണ്വൻഷനുകൾ, പൊതുയോഗങ്ങൾ ഒക്കെ സംഘടിപ്പിക്കുന്നു. റബ്ബർ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യാൻ അനുമതി കൊടുത്തത് കോൺഗ്രസ് സർക്കാരും അവർ ഒപ്പിട്ട ആസിയാൻ കരാറും കത്തോലിക്കാ കോൺഗ്രസ് ജനങ്ങൾക്ക് മുന്നിൽ പ്രചരിപ്പിക്കുകയാണ്‌. കൂടാതെ കേന്ദ്രത്തിലേ സർക്കാരിനേക്കാൾ കൂടുതൽ കേരളാ സർക്കാരിനെ വിമർശിക്കുന്നു. ഇരിക്കൂറിലും, പേരാവൂരിലും കോൺഗ്രസിന്റെ അടിവേരുകളിൽ സ്പർശിച്ചുള്ള കത്തോലിക്കാ കോൺഗ്രസിന്റെ പ്രചരണത്തിൽ കോൺഗ്രസ് ആശങ്കയിലാണ്‌. കണ്ണൂരിലെ മലയോരത്ത് കോൺഗ്രസിന്റെ ഉറച്ച 2 സീറ്റുകളിൽ വരാൻ പോകുന്ന അപകടം കോൺഗ്രസ് മുൻ കൂട്ടി കാണുകയാണ്‌. മാത്രമല്ല സഭ ഈ നീക്കവുമായി പോയാൽ അതിരൂപതയ്ക്ക് കീഴിലുള്ള വയനാട്, കാസർകോഡ് ജില്ലകളിലും ഇടുക്കി ആവർത്തിക്കുമോ എന്ന് കോൺഗ്രസ് ഭയക്കുന്നു. ഇതു വിശദീകരിക്കാൻ വിളിച്ചു ചേർത്ത ഡി.സി.സി.യോഗമാകട്ടെ കൂടുതൽ വിഷയങ്ങൾ വഷളാക്കുകയും ചെയ്തിരിക്കുകയാണ്‌.

”കണ്ണൂരിലെ കോൺഗ്രസിന്റെ കോട്ടയും കരുത്തും മലയോര കർഷകരിലാണ്‌. അവിടെ സഭ നടക്കുന്ന ചെറിയ നീക്കങ്ങൾ പോലും കോൺഗ്രസിന്റെ ജയ സാധ്യതകളെ സാരമായി ബാധിക്കും. സാമ്പത്തിക തകർച്ചയും, കടക്കെണിയും കൊണ്ട് പൊറുതിമുട്ടുകയാണ്‌ ഇരിക്കൂറിലേയും പേരാവൂരിലേയും എല്ലാ ഗ്രാമങ്ങളും. റബ്ബർ വിലയിടിവും, കസ്തൂരി രംഗനും, കോൺഗ്രസിനേ ഇവിടെ കണ്ണുരുട്ടി പേടിപ്പിക്കുകയാണ്‌. ഈ വിഷയമാണ്‌ ഇപ്പോൾ സഭയും ഏറ്റെടുക്കുന്നത്”.

പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം

കഴിഞ്ഞ ഡിസംബർ 12ന്‌ തലശേരി അതിരൂപതയിൽ ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ റബ്ബർ കർഷക സമരം ആലോചിക്കാൻ യോഗം വിളിച്ചു. എല്ലാ കഷിനേതാക്കളും, ഇൻഫാം, കത്തോലിക്കാ കോൺഗ്രസ് എന്നിവരും പങ്കെടുത്തു. കോൺഗ്രസിൽ നിന്നും അഡ്വ.സജീവ് ജോസഫ്, കർഷക കോൺഗ്രസ് സ്റ്റേറ്റ് സിക്രട്ടറി കെ.ജെ ജോസഫ്, സി.പി.എമ്മിൽ നിന്നും എം.വി.ജയരാജൻ, ബി.ജെ.പിയിൽ നിന്നും അഡ്വ. രത്നാകരൻ, കേരളാ കോൺഗ്രസിലെ എ.ജെ ജോസഫ് തുടങ്ങിവർ പങ്കെടുത്തു. ദില്ലിക്കും തിരുവനന്തപുരത്തേക്കും സമരത്തിനായി പ്രതിനിധികളേയും നിവേദക സംഘത്തേയും അയക്കുക, ജനവരി 23ന്‌ ജില്ലയിലേ കർഷക കേന്ദ്രമായ ഇരിട്ടിയിൽ വൻ കൺ വൻഷൻ നടത്തുക എന്നിവ ആലോചിച്ചു. എന്നാൽ സി.പി.എമ്മിനെ പങ്കെടുപ്പിച്ച് നടത്തുന്ന സമര പരിപാടിയിൽ അപകടം മണത്ത അഡ്വ സണ്ണി ജോസഫ് എം.എൽ എ യോഗം നടന്ന ഡിസംബർ 24ന്‌ രാത്രി തലശേരി ആർച്ച് ബിഷപ്പിനേ വിളിച്ചു. തന്നെ അതിൽ പങ്കെടുപ്പിച്ചില്ലെന്നും, ഡി.സി.സി പ്രസിഡന്റിനേയും തന്നെയും ജന പ്രതിനിധികളേയും എല്ലാവരെയും കൂട്ടി വീണ്ടും യോഗം വിളിക്കണമെന്നും ആവശ്യം ഉന്നയിച്ചു. പിതാവേ എന്നെ വരുന്ന തിരഞ്ഞെടുപ്പിൽ തോല്പ്പിക്കാനായി നടത്തുന്ന നീക്കമാണ്‌.പാർട്ടിൽ എന്നോട് വൈരാഗ്യം ഉള്ള ആളുകളാണ്‌ 24ന്റെ യോഗത്തിൽ പങ്കെടുത്തത്. പാർട്ടിയുടെ നേതൃത്വം അല്ല അവർ. പാർടിയിൽ നിന്നും പുറത്താക്കാൻ ഇരിക്കുന്നവർ ആണ്‌ കോൺഗ്രസിനെ പ്രതിനിധീകരിച്ച് 24ന്റെ യോഗത്തിൽ എത്തിയത്. എന്നെ തോല്പ്പിക്കാനുള്ള നീക്കത്തിൽ ബിഷപ്പിനെ കൂടി ചിലർ വലിച്ചിടുകയും സഹകരിപ്പിക്കുകയുമാണ്‌- സണ്ണി ജോസഫ് എം.എൽ എ ബിഷപ്പിനേ വിളിച്ച് പറഞ്ഞ പരാതിയാണിത്. ഒടുവിൽ വീണ്ടും യോഗം വിളിക്കാൻ ആർച്ച് ബിഷപ്പ് തയ്യാറായി. അങ്ങിനെ കഴിഞ്ഞ ജനവരി 15ന്‌ അഡ്വ. സണ്ണി ജോസഫിന്റെ ഇടപെടലിനേ തുടർന്ന് തലശേരി ബിഷപ്പ് ഹൗസിൽ രണ്ടാമത് യോഗം നടന്നു. ആ യോഗത്തിൽ ഡി.സി.സി പ്രസിഡന്റ്, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയ കോൺഗ്രസ് നേതാക്കളും പങ്കെടുത്തു. കർഷക സമരം നടത്താനായി ചേർന്ന യോഗം അങ്ങിനെ കോൺഗ്രസ് ഹൈജാക്ക് ചെയ്തു. ജനവരി 23ന്‌ ഇരിട്ടിയിൽ നടത്താൻ തീരുമാനിച്ച ഡിസബർ 24ന്റെ ബഹുജന കൺ വൻഷൻ  തീരുമാനവും റദ്ദും ചെയ്തു.

കത്തോലിക്കാ സഭയുടെ നീക്കങ്ങൾ ചർച്ച ചെയ്യാനായി കഴിഞ്ഞ ദിവസം കണ്ണൂരിൽ ഡി.സി.സി ഭാരവാഹികളുടെ യോഗം നടന്നു. അതിലെ ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രൻ ആർച്ച് ബിഷപ്പിനും സഭക്കും എതിരേ രൂക്ഷ വിമർശന പ്രസംഗമാണ്‌ നടത്തിയത്. അദ്ദേഹത്തിന്റെ പ്രസംഗം പ്രസക്തഭാഗങ്ങൾ  തലശേരി അതിരൂപത കേന്ദ്രീകരിച്ച് യു.ഡി.എഫിനും, കോൺഗ്രസ് പാർട്ടിക്കും എതിരേ കഴിഞ്ഞ കുറെ നാളുകളായി പ്രവർത്തനം നടക്കുന്നു.പേരാവ്വൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫിനെതിരെ ശക്തമായ പ്രചരണങ്ങൾ നടത്തുന്നു. തലശേരി അതിരൂപതാ ഹാളിൽ സി.പി.എം നേതാവ്‌ എം.വി.ജയരാജനെ വിളിച്ചിരുത്തി കോൺഗ്രസിനും കേരളാ സർക്കാരിനുമെതിരെ സമരം നടത്താൻ ബിഷപ്പിന്റെ നേതൃത്വത്തിൽ ആലോചന നടന്നു. സി.പി.എം നേതാക്കളുമായി ചേർന്ന് ഇരിട്ടിയിൽ റബ്ബർ വിലയിടിവിനെതിരെ കേരളാ സർക്കാരിനെതിരെ ബഹുജന സമരം പ്ലാൻ ചെയ്തു.എന്നാൽ ബിഷപ്പിന്റെയും സി.പി.എമ്മിന്റെയും ഈ നീക്കം നമ്മൾ സമയോചിതമായി ഇടപെട്ട് പൊളിച്ചു. ഡിസബർ 24ന്‌ ബിഷപ്പ് ഹൗസിൽ നടന്ന സമര സമിതി രൂപീകരണവും സമര പരിപാടികളും നമ്മൾ ഇടപെട്ട് തടഞ്ഞു.അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ചില വൈദീകരുമായി ചേർന്ന് നടത്തിയ അവസരോചിതമായ ഇടപെടലിലൂടെയാണ്‌ ബിഷപ്പിന്റെ നീക്കം കോൺഗ്രസിനെതിരായ കർഷക നീക്കം പൊളിച്ചത്. കർഷകരെ റബ്ബർ വിലയിടിവിനെതിരെ കോൺഗ്രസിനെതിരെ അണിനിരത്തുകയാണ്‌ സഭയുടേയും, കർഷക കോൺഗ്രസിന്റേയും ഇൻഫാമിന്റേയും നീക്കം. 15ന്‌ ബിഷപ്പ് ഹൗസിൽ നടന്ന രണ്ടാമത്തേ യോഗത്തിൽ അഡ്വ. സണ്ണി ജോസഫ്, സോണി സെബാസ്റ്റ്യൻ, ജയ്സൺ തോമസ് എന്നിവരും ഞാനും പങ്കെടുത്ത് പേരാവൂരിലും ഇരിക്കൂർലും കോൺഗ്രസിനേ തോലിപ്പിക്കാനുള്ള സി.പി.എം അജണ്ടയുടെ ഭാഗമായുള്ള ബിഷപ്പിന്റെ നീക്കം ഇല്ലാതാക്കുകയായിരുന്നു. നമ്മൾ ഇനിയും കരുതിയിരിക്കണം.കത്തോലിക്കാ കോൺഗ്രസ് നടത്തുന്ന കർഷക സമരവും, റബ്ബർ സമരവും കോൺഗ്രസ് ഏറ്റെടുക്കണം. കത്തോലിക്കാ കോൺഗ്രസിൽ നമ്മുടെ പ്രവർത്തകന്മാരെത്തി അതിനെ പിടിച്ചെടുക്കണം. ഇത്തരം കാര്യങ്ങൾ നീക്കുന്നതിനും കർഷക വിഷയം കൈകാര്യം ചെയ്യാനും സോണി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഒരു 5അംഗ കമറ്റിയേ ഞാൻ നോമിനേറ്റ് ചെയ്യുന്നു”- ഡി.സി.പ്രസിഡന്റ് കെ.സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞതാണ്‌ ഈക്കാര്യങ്ങൾ.

അഡ്വ. സണ്ണി ജോസഫും ബിഷപ്പിനെതിരെ

അതിനു ശേഷം ജനവരി 16ന്‌ 2മണിക്ക് പേരാവൂരിൽ നടന്ന ബ്ലോക്ക് കോൺഗ്രസ് യോഗത്തിൽ അഡ്വ. സണ്ണി ജോസഫും ബിഷപ്പിനെതിരെ പ്രതികരിച്ചു “ കത്തോലിക്കാ കോൺഗ്രസിനെ നമ്മൾ നിയന്ത്രിക്കണം. അവർ നടത്തുന്ന എല്ലാ സമരങ്ങളും നമ്മുടെ സർക്കാരിനെതിരാവുന്നു. പള്ളികൾ കേന്ദ്രീകരിച്ച് നമ്മൾ ഈ സംഘടനയിൽ സജീവമായി ഇടപെടണം. ആർച്ച് ബിഷപ്പ് പേരാവൂരിൽ എന്നെ തോലിപ്പിക്കാൻ നില്ക്കുന്ന കോൺഗ്രസിലെ ചില നേതാക്കളുടെ ആഗ്രഹത്തിനൊത്താണ്‌ പ്രവർത്തിക്കുന്നത്. പേരാവൂരിൽ സഭയുടേയും കത്തോലിക്കാ കോൺഗ്രസിന്റേയും ഭാഗത്തുനിന്നുള്ള നീക്കങ്ങൾ തിരഞ്ഞെടുപ്പിൽ നമുക്ക് ദോഷം ചെയ്യും” സണ്ണി ജോസഫ് പറഞ്ഞു.

ഡി.സി.സിയുടെ വിമർശനങ്ങളും തീരുമാനങ്ങളും, അഡ്വ. സണ്ണി ജോസഫിന്റെ തീരുമാനങ്ങളും ഇനിയും പുറത്തുവന്നിട്ടില്ല. അതിനാൽ തന്നെ സഭയുടേയും, കത്തോലിക്കാ കോൺഗ്രസിന്റേയും ഇൻഫാമിന്റേയും പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. പാർട്ടിയോഗത്തിൽ നേതാക്കൾ നടത്തിയ പ്രസ്താവനകളിൽ ഉറച്ചു നില്ക്കുമോ അതോ കാര്യങ്ങൾ പുരത്താകുമ്പോൾ കീഴ്മേൽ മറിഞ്ഞ് ബിഷപ്പ് ഹൗസിലേക്ക് ഓടുമോ എന്ന് കാത്തിനുന്ന് കാണാം.എന്തായാലും കത്തോലിക്കാ കോൺഗ്രസും ഇൻഫാമും ശക്തമായ തലശേരി അതിരൂപതയിൽ കോൺഗ്രസ് നേതൃത്വത്തിനു കാര്യങ്ങൾ പഴയതുപോലെ എളുപ്പം ആകില്ല.