സ്ത്രീകളെ ഭരണത്തിലും, പൊതു ധാരയിലും ആവശ്യമുണ്ടോ? ഉണ്ടെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അവരെ ആവശ്യമില്ലെന്നും അവര്‍ വന്നാല്‍ നാട് നശിക്കുമെന്ന് കാന്തപുരവും. ആരു പറയുന്നത് മുസ്ലീം സമുദായം കേള്‍ക്കും. ഇത് ഇസ്ലാം മതത്തിലെ സമീപകാലത്തേ ഏറ്റവും വലിയ വിവാദവും പ്രതിസന്ധിയുമായി മാറുകയാണ് കേരളത്തില്‍.

കാന്തപുരം പറയുന്നു പെണ്‍പിള്ളേരും ആണ്‍പിള്ളേരും ഒരേ ബഞ്ചിലിരിക്കുന്നത് ഇസ്ലാം വിരുദ്ധം, സ്ത്രീകള്‍ ഭരണത്തിലെത്തിയാല്‍ നാടു നശിക്കും, ലിംഗ സമത്വം ഇസ്ലാമികമല്ല, ആണും പെണ്ണും തുല്യരല്ല. എന്നാല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറയുന്നു മുസ്ലീം സ്ത്രീകള്‍ പൊതു ധാരയില്‍ വരണം, ഭരണ രംഗത്തേക്ക് വരണം. എല്ലാ മേഖലയിലേക്കും സ്ത്രീകള്‍ കറ്റക്കേണം, കാലം മാറി. 2 മുസ്ലീം നേതാക്കളുടെ വ്യത്യസ്ത അഭിപ്രായം. കേരളത്തിലേ മുസ്ലീം ജനങ്ങള്‍ ഇതില്‍ ഏതു നേതാവിനെ ശ്രവിക്കണം? ഇതില്‍ ആരാണ് യഥാര്‍ഥ ഇസ്ലാം. ഇസ്‌ളാം എന്നാല്‍ സ്ത്രീ വിരോധിയായ പ്രസ്താനം എന്നാണോ? ആരാണ് ശരി പാണക്കാട് തങ്ങളോ?..കാന്തപുരമോ?

Loading...

കേരളീയ മത സമൂഹത്തിലെ ആദരിക്കപെടുന്ന രണ്ടു പ്രമുഖ നേതാക്കളാണു ഹൈദരലി ശിഹാബ് തങ്ങളും കാന്തപുരം എ.പി അബുബക്കര്‍ മുസലിയാരും. എന്നാല്‍ ഒരേ വിഷയത്തില്‍ 2 നേതാക്കള്‍ ഒരേ ദിവസം തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞിരിക്കുന്നു. മുസ്ലീം പഢിതന്മാരാരും ആചാര്യന്മാരുമാണ് 2പേരും. 2പേരുടെ നിലപാടും അതീവ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണം. ആരു പറഞ്ഞതാണ് കൂടുതല്‍ ശരി? പുരഷനുള്ള പ്രാധാന്യം സ്ത്രീക്ക് നല്‍കേണ്ടതില്ല എന്ന ഇസ്ലാമിക യഥാസ്ഥികതയാണു ഒരാളുടെ പ്രസ്താവനയില്‍ തെളിഞ്ഞു നില്‍ക്കുനതെങ്കില്‍ സ്ത്രീകള്‍ അടുക്കളയില്‍ നിന്നു അരങ്ങത്തേക്കു വരണം എന്ന പുരോഗമന ചിന്താഗതിയാണു ശിഹാബ് തങ്ങളുടെ പ്രസ്താവനയില്‍ നിന്നും നമ്മുക്ക് വായിച്ചെടുക്കാന്‍ കഴിയുക. ഇതില്‍ സാധാരനക്കാരനായ മുസ്ലീം ഏതു സ്വീകരിക്കണം എന്നറിയാത്ത വിധത്തില്‍ ആശയകുഴപ്പത്തിലായിരിക്കുകയാണു.

ഇതില്‍ കാന്തപുരം പറഞ്ഞതു കേള്‍ക്കുക, ലിഗസമത്വം ഇസ്ലാമികമല്ല , ബുദ്ധിപരമല്ല, മനുഷ്യത്വപരമല്ല.ലോകചരിതരം പരിശോധിക്കുമ്പോല്‍ ദൈവം മനുഷ്യനെ പുരോഗതിയിലേക്കു നയിക്കാന്‍ ബുദ്ധിയും വൈഭവും നല്‍കുമ്പോള്‍ ആ പുരോഗതി തടയാനാണു എല്ലാ മത നേതൃത്വവും ശ്രമിച്ചിട്ടുള്ളത്. കേരള മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരുല്‍സാഹപെടുത്തുകയും പതിനെട്ടു വയസ്സിനുമുമ്പ് നിര്‍ബന്ധിച്ചു കല്യാണം കഴിപ്പിക്കുന്നതിനേയും ന്യായീകരിച്ചു സമുദായത്തിലെ പകുതിയലധികം വരുന്ന സ്ത്രീജനതയെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നു അകറ്റി നിര്‍ത്തുകയാണു ചെയ്തതു. അത് കൊണ്ടാണു ഹൈദരലി തങ്ങള്‍ പറയുന്നത് അവരെ അങ്ങനെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നു അകറ്റി നിര്‍ത്തരുതെന്നു.

ഈ യടുത്ത് നടന്ന പഞ്ചായത്തു തിരഞെടുപ്പില്‍ വലിയ പ്രാതിനിധ്യമാണു സ്ത്രീകള്‍ക്ക് നല്‍കിയത്.സ്ത്രീകള്‍കു ധൈര്യം കുറവാണു എന്ന പരിതപിക്കുന്ന കാന്തപുരം ഒന്നു കൂടി മനസ്സിലാക്കണം. അതു ശരിയാണു സ്ത്രീകള്‍ക്കു അഴിമതി കാണീക്കാനും കൈക്കൂലി വാങ്ങിക്കാനും ഉള്ള ധൈര്യം കുറവാണു. ഇതു വെറുതെ വിടുവായിത്തം പറയുന്നതല്ല. സ്ഥിതിവിവര കണക്കു പ്രകാരം സ്ത്രീകളുടെ അഴിമതി വളരെ വളരെ കുറവാണു. പിന്നെ സ്ത്രീ ഭരണാധികാരിയാ ഇന്ദിരാഗാധിക്കു മാത്രമേ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നുള്ളത് ഒരു വസ്തുതയായി നിലനില്‍ക്കുമ്പോള്‍ നമ്മള്‍ ആരെയാണു ധൈര്യമൊക്കെ പറഞ്ഞു പറ്റീക്കുന്നത്. ഇന്ത്യയിലെ കരുത്തുറ്റ മുഖ്യമന്ത്രിമാര്‍ ജയലളിതയും മമതാ ബാനര്‍ജ്ജിയുമാണ്. അവര്‍ കടന്നുവന്ന വഴികളില്‍ കോടിക്കനക്കിന് പുരുഷന്മാര്‍ ഉണ്ടായിരുന്നു. നൂറുകണക്കിന് പുരുഷന്മാരെ തോല്പ്പിച്ച് അവര്‍ ജനകീയരായി അശ്വമേധം നറ്റത്തുകയാണ്. അനേക ലക്ഷം പുരുഷന്മാര്‍ അവരുടെ കീഴില്‍ നിലകൊള്ളുന്നു. കാന്തപുരം പറഞ്ഞ സ്തീകളില്‍ ഇവര്‍ പുറത്താണോ അതോ അവര്‍ പുരുഷ ജനുസില്‍ പെട്ടതാണോ?

മിണ്ടുമ്പോള്‍ മൊഴി ചൊല്ലുന്ന സ്ത്രീകളുടെ ഭാവി ജീവിതവും നരകയാതനയും പുറത്തു വരാതിരികാനായി ആണ്‍ മേല്‍ക്കോയ്മ സിദ്ധാന്തം ചിലര്‍ മുറുകെ പിടിക്കുന്നു. കാശു വാങ്ങി അറബി കല്യാണം നടത്തി രണ്ടു ആഴ്ചയ്കു ശേഷം’ഡിസ്‌പോസിബിള്‍’ ആയി തള്ളുന്നതിനെ ന്യായീകരിക്കവാനും ഈ യഥാസ്തികതര്‍ക്കു കഴിയുന്നുമുണ്ടു.സ്തീയെ ഉപഭോഗവസ്തുവായി, ഇഷ്ടം പോലെ കിട്ടും എന്നതുകൊണ്ടാണു സിറിയയില്‍ ഐസില്‍ ചേരാന്‍ തയ്യാറായെതെന്ന് പിടിയിലായ ഇന്ത്യന്‍ മുസ്ലീമിന്റെ മൊഴി ഇത്തരമൊരു ദിശയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത് എന്നതിനു അടിവരയിടുന്നു.

ഈ രണ്ടു പ്രസ്താവനകളും കേവലം വാക്കുകളുടെ അര്‍ത്ഥത്തിലല്ല മുസ്ലീം സമുദായവും കേരളീയരും മനസ്സിലാക്കേണ്ടതു. രണ്ടു ചിന്താധാരയുടെ പ്രതീകങ്ങളായിട്ടാണു. എന്നാല്‍ യാഥാസ്തിക മുസ്ലീം ചിന്താഗതി സാമ്പത്തികപരമായി ഉയര്‍ന്നവരെ കേരളത്തില്‍ സ്വാധീനിക്കുന്നില്ല, മറിച്ചു താരതമ്യേന്യ സാമ്പത്തികം കുറഞ്ഞവരാണ് ഇതില്‍ ആകൃഷ്ടരാകുന്നത്. മതങ്ങള്‍ എന്നും പുരോഗമന ചിന്താഗതിയെ എതിര്‍ത്തിട്ടുണ്ടു. 12 ആം നൂറ്റാണ്ടു മുതല്‍ 16 നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തെ ഇരുണ്ട യുഗം എന്നാണു വിളിക്കുന്നത്.ക്രിസ്ത്യന്‍ മത നേതൃത്വം മനുഷ്യ നാഗരിഗതയെ പുരോഗമിക്കാന്‍ അനുവദിച്ചില്ല എന്നു മനസ്സിലാക്കാം. ഭൂമി ഉരുണ്ടതാണെന്ന പറഞ്ഞവര്‍ കാരാഗൃഹത്തിലായി. പക്ഷെ പതിനേഴാം നൂറ്റാണ്ടോടു കൂടി ക്രിസ്തുമത നേതൃത്വം തെറ്റൂ തിരുത്തി . അതുപോലെ യാഥസ്തിക മുസ്ലീമുങ്ങള്‍ ഒരിക്കല്‍ തെറ്റൂ തിരുത്തും എന്നു പ്രതീക്ഷിക്കാം.

സ്ത്രീകളെ വയ്ച്ചുള്ള ഈ കളിയില്‍ ആരാണ് ജയിക്കുക? കാന്തപുരമോ ശിഹാബ് തങ്ങളോ? 2 ചിന്താ ധാരകള്‍ തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലാണിത്. ആരുടെ കൂടെ മലയാളി മുസ്ലീം നില്ക്കും? ഇസ്ലാം മതത്തിലെ പഴയ ആചാരവും കാഴ്ച്ചപ്പാടും നവീന ചിന്തയും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ആരു ജയിക്കും?