കുട്ടികൾക്ക് വാക്സിൻ നൽകാൻ സംസ്ഥാനം സജ്ജം; ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: അടുത്ത മാസം മുതൽ കുട്ടികൾക്കും വാക്സിൻ നൽകാമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചതോടെ സംസ്ഥാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കേരളം കുട്ടികൾക്ക് വാക്സിൻ നൽകാൻ സജ്ജമായിക്കഴിഞ്ഞു എന്നാണ് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് വ്യക്തമാക്കിയത്.

അതേസമയം സർക്കാർ മേഖലയിൽ പോസ്റ്റ് കൊവിഡ് ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിൽ അവ്യക്തതകൾ ഉണ്ടെങ്കിൽ നീക്കും എന്നും ആരോഗ്യമന്ത്രി പറഞ്ഞു.ഇതര ചികിത്സകൾക്ക് നേരത്തെ തന്നെ സർക്കാർ മേഖലയിൽ പണം ഈടാക്കുന്നുണ്ടായിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തെ പ്രശംസിച്ചില്ല എന്ന രാഷ്ട്രീയ ആരോണത്തിന് മറുപടി പറയാൻ ഇല്ല. കേരളത്തിന് സന്ദർശനം 100% പൊസിറ്റീവ് ആയിരുന്നു എന്നും വീണാ ജോർജ് അഭിപ്രായപ്പെട്ടു.

Loading...