കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക്, ഇന്ന് രാജ്യവ്യാപകമായി റാലികള്‍

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ സമരം ശക്തമാക്കി കര്‍ഷകര്‍. ദില്ലി-ജയ്പൂര്‍, ദില്ലി-ആഗ്ര ദേശീയ പാതകള്‍ തടയാനാണ് കര്‍ഷകരുടെ തീരുമാനം. റെയില്‍ രോക്കോ സമരവും പ്രഖ്യാപിച്ച കര്‍ഷകര്‍ 14ന് ദേശീയ പ്രതിഷേധം നടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കര്‍ഷക പ്രക്ഷോഭങ്ങള്‍ 16ആം ദിവസത്തിലേക്കെത്തുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നത്. ഇതോടെയാണ് കര്‍ഷകര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി റാലികള്‍ സംഘടിപ്പിക്കും.

റെയില്‍ രോക്കോ സമരവും പ്രഖ്യാപിച്ച കര്‍ഷക സംഘടനകള്‍ എല്ലാ കര്‍ഷകരും ദില്ലിയിലേക്ക് എത്തണമെന്നും ആഹ്വാനം നല്‍കിയിട്ടുണ്ട്. നാളെ ദില്ലി ആഗ്ര, ദില്ലി ജയ്പൂര്‍ പാതകളും തടയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.14ന് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ പുരോഗതിക്കു വേണ്ടിയെന്ന നില്‍പാടില്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍. അതെ സമയം 15 ആവശ്യങ്ങളില്‍ 12 എണ്ണം കേന്ദ്രം അംഗീകരിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം ബില്ലുകള്‍ ശരിയല്ല എന്നാണ്, പിന്നെ എന്തുകൊണ്ട് അവ റദ്ദാക്കുന്നില്ലെന്ന ചോദ്യവുമായി കര്‍ഷക സംഘടനകള്‍ രംഗത്തെത്തി.. എംഎസ്പിയെക്കുറിച്ച് ഞങ്ങള്‍ ഒരു നിയമം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ ഓര്‍ഡിനന്‍സിലൂടെ 3 ബില്ലുകള്‍ കൊണ്ടുവന്നെന്നും പ്രതിഷേധം തുടരുമെന്നും കര്‍ഷക സംഘടനകള്‍ പ്രതികരിച്ചു.

Loading...