മുട്ടുമടക്കാതെ കര്‍ഷക സമരം 38-ാം ദിവസത്തിലേക്ക്, കൊടും തണുപ്പില്‍ ഒരു മരണം കൂടി

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം 38-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരടി പോലും പിന്നോട്ടില്ലാതെ പോരാട്ടവീര്യം കെടാതെ നടത്തുന്ന സമരത്തില്‍ ഇതുവരെ രക്തസാക്ഷിയായത് നിരവധി കര്‍ഷകരാണ്. ശരീരം തുളച്ചു കയറുന്ന അസഹനീയമായ കൊടുംതണുപ്പ് താങ്ങാന്‍ കഴിയാതെയാണ് നമ്മളെ ഊട്ടിയിരുന്ന കര്‍ഷകരുടെ ദാരുണാന്ത്യം സംഭവിച്ചത്. എന്നാലും ഒരടി പോലും പിന്നോട്ില്ലെന്ന വാശിയില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാരും. കര്‍ഷകര്‍ക്ക് വേണ്ടിയാണ് കാര്‍ഷിയ നിയമമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് പറയുമ്പോഴും കര്‍ഷകര്‍ തുരുന്ന ഈ സമരത്തില്‍ നിന്ന് വ്യക്തമാണ് അവര്‍ക്കിത് ആവശ്യമില്ല എന്നത്.

കര്‍ഷകര്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ നിയം കേന്ദ്രത്തിന്റെ ഈ കടുപിടുത്തം. ഏതായാലും ദാരുണമായ കൊടുംതണുപ്പില്‍ ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്ന് മുപ്പത്തിയെട്ട് ദിവസത്തില്‍ എത്തുകയാണ്. തണുപ്പ് സഹിക്ക വയ്യാതെ ഇന്നലെ ഒരു കര്‍ഷകര്‍ കൂടി ദാരുണമായി മരിക്കുകയും ചെയ്തു. നാലാം തിയതിയാണ് കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച. കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് കേന്ദ്രം അംഗീകരിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലുമാണ് തിങ്കളാഴ്ച ചര്‍ച്ച നടക്കുക.
നിയമങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ ബദല്‍ മാര്‍ഗ്ഗമെന്ത് എന്ന് വിശദീകരിക്കാന്‍ കര്‍ഷക സംഘടനകളോട്
സര്‍ക്കാര്‍ ചോദിച്ചിരുന്നു. നിയമങ്ങള്‍ പിന്‍വലിച്ച ശേഷം അക്കാര്യം പരിശോധിക്കാമെന്നായിരുന്നു
കര്‍ഷക സംഘടനകളുടെ നിലപാട്.

Loading...