കൊച്ചി: ബാംഗ്ലൂരില്‍  പഠിക്കാൻ വിടുന്ന ആയിരക്കണക്കിന്‌ മലയാളി പെൺകുട്ടികളിൽ ആശങ്കകൾ ഉണ്ടാക്കുകയാണ്‌ പെൺ വാണിഭം. കൊച്ചിയിൽ രശ്മി നായർക്കൊപ്പം ശരീര വിലപനക്ക് എത്തി അറസ്റ്റിലായ 2 പെൺകുട്ടികളും കോട്ടയം കാരികൾ. ഇവരുടെ മാതാപിതാക്കൾ ഗൾഫിലെന്നാണ്‌ പോലീസിൽ കിട്ടിയ വിവരം .ഹോസ്റ്റലിൽനിന്നും കൊച്ചിയിൽ ഇവർ വിമാനത്തിൽ എത്തുകയായിരുന്നു. ഒരു കാറിൽ വന്ന പെൺകുട്ടികളെ കിട്ടിയിരുന്നില്ല. അവർ സംശയം തോന്നിയതിനാൽ കാർ നിർത്താതെ കടന്നുകളഞ്ഞു. കൊച്ചിയിൽ അറസ്റ്റിലായ പെൺ വാണിഭ സംഘത്തിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവരുന്നത്. മോഡലിങ്ങിനും സീരിയൽ ഇന്റർവ്യൂവിനെന്നും പറഞ്ഞ് കൊണ്ടുവരുന്ന കൊച്ചു പെൺകുട്ടികളെ സെക്സ് റാകറ്റിലേക്ക് കുരുക്കുന്നത് നീചമായ രീതിയിൽ. 16 കാരിയായ പെൺകുട്ടിയുടെ മൊഴി പുറത്തുവന്നു. ഇവർ കോട്ടയം കാരിയാണ്‌. ഗൾഫ് പ്രവാസികളായ ദമ്പതികളുടെ മകളുമാണ്‌. പെൺകുട്ടി പ്ലസ്ടു പഠിക്കുന്നത് ബാങ്ക്ലൂരിലെ ഹോസ്റ്റലിൽ നിന്നുമാണ്‌.

achayan-resmi-joshi-pasupal

Loading...

മോഡൽ രഗത്ത് അവസരം ഉണ്ടെന്ന് പറഞ്ഞാണ്‌ ഇവരെ കൊണ്ടുവരുന്നത്. ഇവരെ കണ്ടെത്തിയത് ഇപ്പോൾ അറസ്റ്റിലായ ലിൻഷി മാത്യുവായിരുന്നു. താൻ എറണാകുളത്തേ ഒരു ഹോട്ടലിൽ വന്നപ്പോൾ മോഡൽ രഗത്തേ ഇന്റർവ്യൂവിനെന്നും പറഞ്ഞ് ശരീര പരിശോധനയ്ക്ക് വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതായി കുട്ടി പറഞ്ഞു. 5മാസം മുമ്പാണിത്. തുടന്ന് തന്നെ ജ്യൂസിൽ മയക്കുമരുന്ന് നല്കി അബോധാവസ്ഥയിലാക്കുകയും പീഢിപ്പിക്കുകയും ആയിരുന്നു. എന്നാൽ ആരാണ്‌ പീഢിപ്പിച്ചതെന്നും എത്ര പേർ എന്നും അറിയില്ല. പിന്നെ നടന്നത് ഒന്നും തനിക്ക് അറിയില്ലായിരുന്നു. എന്നാൽ പരിക്കുകളോ അക്രമമോ ഒന്നും ഉണ്ടായില്ല. ശാരീരിക വേദന മാത്രമുണ്ടായിരുന്ന തനിക്ക് അത്യാവശ്യം മരുന്നുകൾ വേദനയ്ക്കുള്ളത് തന്നു. നടന്നത് എല്ലാം മനസിലാക്കിയ താൻ തകർന്നു പോയതായും എന്നാൽ മോഡൽ രംഗത്ത് വരുന്നവർക്ക് ഇതൊക്കെയുള്ളതാണെന്നും കേരളത്തിലെ ഒരു സ്വർണ്ണക്കടയുടെ ഓർഡർ എനിക്ക് കിട്ടിയെന്നും അവർ പറഞ്ഞു വിശ്വസിപ്പിച്ചു. കൈ നിറയെ പണവും തിരികെ വിമാന ടികറ്റും എല്ലാം തന്ന് പറഞ്ഞയച്ചു. എന്നാൽ പിന്നീടാണ്‌ അറിയുന്നത് അന്നത്തേ വീഡിയോ മുഴുവൻ പിടിച്ചിട്ടുള്ള കാര്യം. പിന്നിട് അതിൽ വീണുപോവുകയായിരുന്നു. ഇതികമ ഒരു ഡസനോള പ്രാവശ്യം കൊച്ചിയിൽ വന്നതായും പെൺകുട്ടി പോലീസിൽ പറഞ്ഞു. മറ്റൊരു പെൺകുട്ടിയേ കൊണ്ടുവരുന്നത് സീരിയൽ ചാൻസ് ഉണ്ടാക്കി തരാം എന്നു പറഞ്ഞാണ്‌. എല്ലാവർക്കും ഒരേ ട്രീറ്റ്മെന്റാണ്‌ കിട്ടുന്നത്. ശരീര പരിശോധനയും, മയക്ക് ജ്യൂസും. പെൺകുട്ടികൾക്കെല്ലാവർക്കും വീഡിയോ ബ്ലാക്മെയിൽ ഭീഷണിയും ഉണ്ടാകും

  • പശു പാലന്റെയും അക്ബറിന്റെയും കൈകളിൽ വീണുടഞ്ഞത് നിരവധി മലയാളി പെൺകുട്ടികൾ
  • അതീവ സുന്ദരികളായ മലയാളി പെൺകുട്ടികളെ ബാങ്ക്ലൂരിലെ ഹോസ്റ്റുലുകളിൽനിന്നും തിരഞ്ഞു പിടിക്കുന്നത് കോട്ടയം സ്വദേശി ജോഷി (അച്ചായൻ ഇയാൾ ബാങ്ക്ലൂരി പ്രഫഷണൽ കോഴ്സ് റിക്രൂട്ടർ)
  • ബാങ്ക്ലൂരിലെ സുന്ദരികളായ മലയാളി പെൺകുട്ടികൾ സൂക്ഷിക്കുക
  • 16കാരികൾ ബാങ്ക്ലൂരിൽ നിന്നും കൊച്ചിയിൽ പറന്നിറങ്ങിയത് വിമാനത്തിൽ. ഇവർ കോട്ടയം കാരികൾ
  • റിക്രൂട്ടർ ജോഷി( അച്ചായൻ) പിടിയിലായില്ല)

അറസ്റ്റിലായവരിൽ 2 പെൺകുട്ടികൾ പ്രായപൂർത്തി എത്താത്തവരാണ്‌. ഇവരെ ബുധനാഴ്ച്ചത്തേ വിമാനത്തിലാണ്‌ ബാങ്ക്ലൂരിൽ നിന്നും കൊച്ചിയിലെത്തിച്ചത്. ബാങ്ക്ലൂരിലെകോട്ടയം സ്വദേശിയായ ജോഷി എന്നു പേരുള്ള (അച്ചയാൻ എന്നു വിളിപേർ) ആളാണ്‌ പെൺകുട്ടികളെ സഘടിപ്പിച്ചിരുന്നത്. മലയാളി പെൺകുട്ടികളാണ്‌ അധികവും അച്ചായന്റെ കസ്റ്റഡിയിൽ ഉള്ളത്. അച്ചായൻ 5വർഷത്തിലധികമായി ബാങ്ക്ലൂരിൽ പ്രഫഷണൽ കോഴ്സ് റിക്രൂട്ട് മെന്റ് നടത്തുന്ന ആളാണ്‌. ഈ വഴിക്കാണ്‌ അച്ചായന്‌ പെൺകുട്ടികളുമായി വ്യാപക ബന്ധം. ബാങ്ക്ലൂരിലെ മനം മയക്കുന്ന പാശ്ചാത്യ രീതിയിലേക്ക് വഴുതി വീഴുന്ന പെൺകുട്ടികളെ അച്ചായന്‌ വീഴ്ത്താൻ വളരെ എളുപ്പം ആയിരുന്നു. ഇദ്ദേഹം അറസ്റ്റിൽ ആയിട്ടില്ല. കേരളം, ബംഗളുരു, ഗൾഫ്‌ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റിന്റെ പിടിയിൽ നിരവധി പെണ്‍കുട്ടികൾ അകപ്പെട്ടതായാണ്‌ വിവരം. കൊച്ചിക്ക്‌ പുറമെ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ഓണ്‍ലൈൻ സെക്സ് റാക്കറ്റിന് വേരുള്ളതായാണ് സംശയിക്കുന്നത്.ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലേക്ക് ആളെ എടുക്കുന്നു എന്ന് പറഞ്ഞാണ്‌ ബാങ്ക്ലൂരിലെ അച്ചായൻ പെൺകുട്ടികളെ ആദ്യം വലയിൽ കയറ്റുന്നത്. പിന്നെ അച്ചായൻ അവരെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാര്യവും, ബിസിനസ് കാര്യങ്ങളും ബിസിനസ്‌ സ്ഥാപനങ്ങളുടെ പരസ്യ മോഡൽ ആകാനു അവസരവും എല്ലാം പറഞ്ഞു ധരിപ്പിക്കും. ഡിജിറ്റൽ ഇന്ത്യയിലേക്ക് സർക്കാർ മുദ്രയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷയും വാങ്ങിക്കും.

Resmi r nair sex racket case

ഫേസ്ബുക്കിൽ കൊച്ചു സുന്ദരികൾ, ഹോട്ട് ലിറ്റിൽ എയ്ഞ്ചൽ  എന്നീ പേരുകളിൽ ഓണ്‍ലൈൻ പെണ്‍വാണിഭത്തിന്റെ സൂചനകൾ നൽകുന്ന പേജുകൾ കണ്ട്    കൊച്ചിയിലെ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്ജാൻസിയും ഭർത്താവ്‌ ജിത്തും സൈബർ സെല്ലിനെ സമീപിച്ചതാണ് അന്വേഷണത്തിന്റെ തുടക്കം. സൈബർ സെൽ ഫേസ്ബുക്ക് അധികൃതർക്ക് എഴുതിയപ്പോൾ പ്രൈവസിയുടെ പേരിൽ വിവരങ്ങൾ നൽകാനാവില്ലെന്ന് അറിയിച്ചു. ബാലപീഡനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് അറിയിച്ചപ്പോൾ അക്കൗണ്ട്‌ നീക്കം ചെയ്യാൻ ഫേസ്ബുക്ക് തയ്യാറായി. ഗൾഫിൽ ഉള്ളവരാണ് ഇതിനു പിന്നിലെന്നും  അധികാര പരിധിക്ക് പുറത്താണെന്നും സൈബർസെൽ ബിൻസിക്കു മറുപടി നൽകി. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മലപ്പുറം വെട്ടിച്ചിറ സ്വദേശി ഉമ്മർ ആണ് കൊച്ചു സുന്ദരികൾക്ക് പിന്നിലെന്ന് കണ്ടെത്തി. ഗൾഫിൽ നിന്ന് നാട്ടിലെത്തിയപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തു. ഉമ്മറിൽ നിന്ന് കിട്ടിയ വിവരങ്ങൾ വെച്ച് നടത്തിയ അന്വേഷണത്തിലാണ് കാസർകോഡ് സ്വദേശി അബ്ദുൽഖാദർ എന്ന അക്ബർ വലയിലായത്.

ചുംബനസമരത്തിന്റെ തൊട്ടു പിന്നാലെ രാഹുൽപശുപാലനും ഭാര്യ രശ്മിയും ഓണ്‍ലൈൻ പെണ്‍വാണിഭത്തിൽ  കണ്ണി ചേർക്കപ്പെട്ടിരുന്നു. കിസ്സ്‌ ഓഫ് ലവ് എന്ന ഫേസ്ബുക്ക് പേജ് തുടങ്ങിയത് രശ്മി ആയിരുന്നു. 2014 ഒക്ടോബർ 25 നായിരുന്നു അത്. പത്തനാപുരം സ്വദേശിനിയായ രശ്മി എഞ്ചിനീയറിംഗ് ബിരുദധാരിയാണ് . 2006 ലാണ് പശുപാലനെ വിവാഹം കഴിക്കുന്നത്‌. ഫേസ്ബുക്കിൽ രശ്മി ആർ നായർ എന്ന പേരിലും രശ്മി രാധാ രാമചന്ദ്രൻ എന്ന പേരിലും ഇവർക്ക് പേജുകൾ ഉണ്ടായിരുന്നു. 2014 നവംബർ 2 നു കൊച്ചി മറൈൻ ഡ്രൈവിൽ നടത്തിയ ചുംബന സമരത്തോടെ ഇവരുടെ പ്രശസ്തി വർധിച്ചു. ചാനലുകളിലും അച്ചടി മാധ്യമങ്ങളിലും ഇരുവരും ഹീറോകളായി. സോഷ്യൽ മീഡിയ അവരെ പ്രകീർത്തിച്ചു. ഈ പ്രശസ്തി മോഡലിംഗിനു പ്രയോജനപ്പെടുത്താനും അതു വഴി പണം ഉണ്ടാക്കാനും രശ്മി ഉപയോഗിച്ചു. സ്വന്തം നഗ്നചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത് അവർ ആരാധകരുടെ എണ്ണം കൂട്ടി.എന്റെ ശരീരം എന്റെ അവകാശം ആണെന്ന് ഫേസ്ബുക്കിൽ എഴുതുകയും ചെയ്തു.  സോഷ്യൽ മീഡിയയെ സ്വന്തം മാർക്കറ്റിങ്ങിനു ഉപയോഗിച്ചപ്പോൾ മോഡലിങ്ങിൽ അവസരം വർധിച്ചു.കേസിലെ ഒന്നാം പ്രതി അക്ബർ ഉപഭോക്താക്കളായി ചമഞ്ഞ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർക്ക്  അയച്ചു കൊടുത്ത  ആദ്യ ചിത്രം രശ്മിയുടെതായിരുന്നു. കൂടുതൽ പേരെ വേണമെന്ന് പറഞ്ഞപ്പോൾ രശ്മി വാട്ട്സ്ആപ്പിലൂടെ അയച്ചു കൊടുത്ത പെണ്‍കുട്ടികളുടെ ചിത്രമാണ്‌ ഫോർവേഡ് ചെയ്തു കൊടുത്തത്. മൊബൈൽ സംഭാഷണങ്ങളും വാട്ട്സ്ആപ്പ് ചാറ്റിങ്ങും രശ്മി നടത്തിയിരുന്നത് കോഡ്‌ ഭാഷ ഉപയോഗിച്ചായിരുന്നു. ആർ പ്ലസ്‌ എന്നായിരുന്നു അവരുടെ പേര്.