ലോക്ക് ഡൗൺ മലയാളിക്ക് നല്കിയ നേട്ടങ്ങൾ, ആശുപത്രി വ്യവസായത്തിനു തിരിച്ചടി

കൊറോണയ്ക്ക് പിന്നാലെ ലോക്ഡൗൺ കൂടി വന്ന് പതിനാല് ദിവസം പിന്നിട്ടിരിക്കുന്നു. ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ മലയാളിയുടെ ആരോ​ഗ്യവും പച്ചപിടിച്ചോ?. എന്തിനും ഏതിനും ആശുപത്രിയിലേക്ക് പാഞ്ഞോടുന്നവർ ഇപ്പോൾ എവിടെ?.

ലോക്ക് ഡൗൺ മലയാളിക്ക് നല്കിയ ചില നേട്ടങ്ങൾ 

Loading...

*തോന്നലുകൾക്കും, സംശയങ്ങൾക്കും മരുന്നിന്‌ ഓടുന്ന പതിവു നിർത്തി.

*അനാവശ്യമായ മരുന്ന് വാങ്ങി കഴിക്കൽ നിർത്തി

*ജലദോഷം, തലവേദന, ശരീര വേദന, തുമ്മൽ, ക്ഷീണം ഇതിനെല്ലാം സി.ടി സ്കാൻ വരെ ചെയ്ത് പണം കളയുന്ന പരിപാടിയും നിർത്തി

*മരുന്ന് വാങ്ങലും കഴിക്കലും കുറഞ്ഞതോടെ സ്വഭാവിക പ്രതിരോധവും ആരോഗ്യവും കൂടി

*തട്ടുകട, പെട്ടികട, ഫാസ്റ്റ് ഫുഡ്, ഹോട്ടൽ ഭക്ഷണം നിർത്തിയതോടെ പല കുറി വറുത്ത് പുകഞ്ഞ എണ്ണയും അതിന്റെ എക്കലും വയസ്സിൽ ചെല്ലുന്നത് ഇല്ലാതായി

*അനേക ഡസൻ ലക്ഷം മലയാളികളുടെ ആഹാരം റേഷൻ ആയതോടെ എണ്ണയും ഇറച്ചിയും കൊഴുപ്പും എല്ലാം ആഹാരത്തിൽ നിന്നും കുറഞ്ഞു,

*റോഡിൽ മരിക്കേണ്ട ഒരു 200-300 പേർ എങ്കിലും ഇപ്പോൾ നമ്മ സുഖമായി വീട്ടിൽ ഇരിക്കുന്നു. മരിക്കേണ്ട അനേകം ഫ്രീക്കന്മാർ അപ്പന്റെയും അമ്മയുടേയും അടുത്തിരിക്കുന്നു

ഇനി ലോക്ക് ഡൗൺ മൂലം വന്ന ചില പ്രധാന നഷ്ടങ്ങൾ..

മരുന്ന് വ്യാപാരം ഇടിഞ്ഞു. മെഡിക്കൽ ഷോപ്പുകൾ കഷ്ടത്തിൽ. പഞ്ച നക്ഷത്ര ആശുപത്രികളിൽ രോഗികൾ ഇല്ല. കോടികൾ കിട്ടേണ്ട ലാബുകൾ ഇപ്പോൾ എട്ടുകാലി വല നിറഞ്ഞു. അവർക്ക് കുത്തി പിഴിയാനും ടെസ്റ്റ് നടത്താനും മനുഷ്യരെ കിട്ടുന്നില്ല. സ്വകാര്യ ഡോക്ടർമാരുടെ തിരക്കും വരുമാനവും ഇടിഞ്ഞു. അനേകം സ്വകാര്യ ആശുപത്രികൾ ഭാഗികമായി പൂട്ടി, രോഗികൾ ഇല്ലാത്ത മൂലം നേഴ്സുമാരെ പിരിച്ചു വിടുന്നു. സ്വകാര്യ സർക്കാർ ആശുപത്രികളിൽ അപകടങ്ങൾ , വെട്ട് കുത്ത് , ആക്രമണം ഇവ ഇല്ലാത്തതിനാൽ തിരക്കൊട്ടും ഇല്ല

കേരളത്തിലെ പല സ്വകാര്യ ആശുപത്രികളിലും ഇപ്പോൾ ശ്മശാനമൂകതയാണ്. ആളനക്കമില്ലാതെ ഒപിയും അത്യാഹിത വിഭാ​ഗവും. എന്തേ മലയാളിയുടെ ആരോ​ഗ്യം ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ വീണ്ടെടുത്തോ?. ചെറിയ രോ​ഗലക്ഷണം കണ്ടാലേ ആശുപത്രിയിലേക്ക് വച്ചു പിടിക്കുന്ന ആ ശീലത്തിന് കുറവ് വന്നു. സാധാരണയായി കണ്ടുവരുന്ന വൈറൽ പനികൾക്ക് മരുന്നിന്റെ ആവശ്യമില്ല. വിട്ടിൽ വിശ്രമവും ശുചിത്വത്തോടെയുള്ള കരുതലുമാണ് പ്രധാനം. ഈ നാളുകളിൽ ചെറിയ തുമ്മലോ മുക്കൊലിപ്പോ വന്നാൽപ്പോലും കൊറോണയെ പേടിച്ച് ജനം വീട്ടിലിരിക്കുന്നു. അതിനാൽ തന്നെ കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ തിരക്കിന് നന്നേ കുറവ് വന്നു. കോടികൾ മുടക്കി പണിതു തീർന്ന പഞ്ചനക്ഷത്ര ആശുപത്രികൾ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. വാർഡുകൾ പലതും പൂട്ടിയിട്ടു. സർജറികളുടെ എണ്ണം കുറയുന്നു. ഇതേ തുടർന്ന് വരുന്ന സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ട് കൂട്ട പിരിച്ചുവിടലിന്റെ വാർത്തയും പുറത്തുവരുന്നു. പലസ്വകാര്യ ആശുപത്രികളും പിടിച്ചു നിൽക്കാനാവാതെ ശമ്പളം വെട്ടിക്കുറയ്ക്കുന്നു. ഈ സാഹചര്യം കേരളത്തിലെ സ്വകാര്യ ആശുപത്രിമേഖലയെ വൻ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്.

അതേസമയം തന്നെ കേരളത്തിന്റെ പൊതുജനത്തിന്റെ ശരീര ആരോ​ഗ്യം ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ജനം മാനസികമായും ശരീരികമായും അവരുടെ ആരോ​ഗ്യം വീണ്ടെടുത്തപ്പോൾ സ്വകാര്യ ആശുപത്രിയും മരുന്ന് ലോബിയും ദയനീയമായി തളർന്നുപോയിരിക്കുന്നു. രോ​ഗലക്ഷണത്തിനും അല്ലാതെയും ഡോക്ടർമാർ വഴിപാട് പോലെകുറിക്കുന്ന ലോബ്ടെസ്റ്റുകളുടെയും മരുന്നിന്റെയും എണ്ണം ​ഗണ്യമായി കുറഞ്ഞു. റോ‍ഡപകടങ്ങൾ കുറഞ്ഞതിനാൽ സർക്കാർ സ്വകാര്യ ആശുപത്രികളുടെ അത്യാഹിത വിഭാ​ഗത്തിലും തിരക്കില്ല. ഒരു പക്ഷേ ഇത് ലോക്ഡൗൺ കാലം അല്ലായിരുന്നെങ്കിൽ ഈ പതിനാല് ദിവസത്തിനുള്ളിൽ എത്രയെറെ ജീവനുകൾ റോഡപകടങ്ങൽ കവർന്നെടുത്തേനെ. അപകടമരണങ്ങൾ മാത്രമല്ല കുത്ത് വെട്ട് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും ഏറെ കുറവ് വന്നിരിക്കുന്നു. ലോക്ക് ഡൗൺ ലംഘനത്തിലെ അറസ്റ്റ് ഒഴിവാക്കിയാൽ പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന കേസുകളുടെ എണ്ണത്തിലും ​ഗണ്യമായ കുറവ് വന്നു. മലയാളികളുടെ ഭക്ഷണരീതികളിലും സാരമായ മാറ്റം വന്നിരിക്കുന്നു. ഫാസ്റ്റ് ഫുഡ് ഒഴിവാക്കി വീട്ടിൽ തന്നെ ലളിതമായ രീതിയിലേക്ക് ആഹാര രീതി മാറി. ആഹാരരീതിയിലെ മാറ്റം തന്നെ ആരോ​ഗ്യവാനാക്കി. ഈ ലോക്ക് ഡൗൺ കാലത്ത് നമ്മുടെ ആരോ​ഗ്യം വീണ്ടെടുത്തുവെന്ന് നിസ്സംശയം പറയാം. കേരളത്തിന്റെ പൊതുജനാരോ​ഗ്യം മെച്ചപ്പെട്ടിരിക്കുന്നു. അതേസമയം ഹോസ്പിറ്റൽ വ്യവസായം തകരുന്ന കാഴ്ചയാണ് ഈ ലോക്ഡൗൺ കാലത്ത് കാണുന്നത്. ഏപ്രിൽ 31 വരെ ലോക്ഡൗൺ കാലം നീണ്ടുപോയാൽ ഹോസ്പിറ്റൽ രം​ഗത്ത് വൻ പ്രതിസന്ധിയാകും ഉണ്ടാകുക. അതുകൊണ്ട് തന്നെ ജനം തിരിച്ചറിയുടെ സ്വകാര്യ ആരോ​ഗ്യമേഖലയിലെ കച്ചവട താത്പര്യം