ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; പുതിയ ന്യൂനമർദം

തിരുവനന്തപുരം: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഭീഷണിയായി ന്യൂനമർദം രൂപപ്പെടുന്നു. ശ്രീലങ്കയ്ക്കും കേരളത്തിനുമടക്കം ഭീഷണിയായാണ് പുതിയ ന്യൂനമർദത്തിന്റെ രൂപപ്പെടുന്നത്. ബംഗാൾ ഉൾക്കടലിലും ആന്റമാൻ കടലിലുമായാണ് ന്യൂനമർദ്ദ സാധ്യതയുള്ളത്.

ഫെബ്രുവരി 27 ഓടെ ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാർജ്ജിക്കും. തുടർന്ന് ശ്രീലങ്കൻ ഭാഗത്തേക്ക് നീങ്ങും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് ഇത് കാരണമായേക്കും. മാർച്ച് 2, 3 തീയതികളിൽ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Loading...