കോവിഡ്: മലയാളികൾ വിദേശത്ത് മരിച്ചു വീഴുന്നു

പ്രവാസി മലയാളിയുടെ നെഞ്ചിടിപ്പ് കൂടുകയാണ്‌. കാരണം അവരിൽ മരണം 24 ആയി. 20-25 ലക്ഷത്തോളം മലയാളികളിൽ 24 പേർ ഇതിനകം മരിച്ചു. എന്നാൽ 3.4 കോടി മലയാളികൾ ഉള്ള കേരളത്തിൽ ഉണ്ടായത് വെറും 2 മരണം. 24 മലയാളികൾ കോവിഡ് മൂലം വിദേശ രാജ്യത്ത് മരിച്ചു എന്നത് ഞടുക്കം തന്നെ. പ്രവാസി മലയാളികളിൽ ഭയപ്പെടുത്തും വിധം മരണ നിരക്ക് കുതിച്ച് ഉയരുപോൾ അത്യാസന്ന നിലയിൽ ആയവർ നൂറു കണക്കിനാളുകൾ.യൂറോപ്പിലും അമേരിക്കയിലും ജീവനും മരണത്തിനും ഇടയിൽ വെറ്റിലേറ്ററിൽ കിടക്കുന്ന മലയാളികൾ അനവധി.

ആശങ്കാജനകമാംവിധം പ്രവാസി മലയാളികൾ കൊറോണബാധയെ തുടർന്ന് മരിച്ചു വീഴുന്ന വാർത്തകൾ മാത്യ രാജ്യവും ജനിച്ച മണ്ണും വേദനയോടെയാണ് കേൾക്കുന്നത്. ഇവരുടെ മൃതദേഹം പോലും ഉറ്റവർക്ക് അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാത്ത അവസ്ഥ. കേരളത്തിലെ മലയാളികളുടെ മരണനിരക്കിനെ അപേക്ഷിച്ച് പന്ത്രണ്ടിരട്ടിയാണ് വിദേശത്തുള്ള മലയാളികളുടെ മരണനിരക്ക്.

Loading...

വിദേശജനതയുടെ ആരോ​ഗ്യം സംരക്ഷിക്കാനായി നാടും വീടും വിട്ട് മെച്ചപ്പെട്ട വേതനം തേടിപ്പോയ നഴ്സുമാരും ഡോക്ടർമാരും കൊറോണയ്ക്കെതിരെയുള്ള യുദ്ധമുഖത്ത് പോരാടുകയാണ്. ഈ ആതുരസേവനം ചെയ്യുന്നവരുടെ ജീവൻ തന്നെയാണ് കൊറോണയിൽ കൊഴിഞ്ഞുവോകുന്നതും. വിദേശ രാജ്യങ്ങളുടെ മെഡിക്കൽ സംവിധാനത്തിന്റെ മുന്നണിപ്പോരാളികളായി അവർ ഭീതിയോടെ ഇന്നും കർമ്മനിരതരാകുന്നു. ഒരു പക്ഷേ കേരളമാണ് സുരക്ഷിമെന്ന തോന്നൽ ലോകമലയാളികൾക്കെല്ലാം ഇപ്പോൾ തോന്നി തുടങ്ങി. കേരളത്തിലെ സർക്കാർ ചികിത്സാ സംവിധാനങ്ങൾ വളരെ കരുത്തുറ്റതാണെന്ന് ലോകം തിരിച്ചറിയുന്നു. കേരളം ആർജ്ജിച്ച ആരോ​ഗ്യ നേട്ടങ്ങളിൽ ലോകം കണ്ണുവെയ്ക്കുന്നു. എങ്ങനെയും മാത്യ രാജ്യത്തേക്ക് തിരിച്ചവരാൻ ഡസൻ കണക്കിന് ലക്ഷം മലയാളികൾ കൊതിക്കുകയാണ്. കേരളം തന്നെ സുരക്ഷിതമെന്ന് പ്രവാസികൾ അടിവരയിട്ടുപറയുന്നു