അമ്മയെ ട്രഷറിയിലാക്കി മഞ്ജുവാര്യരുടെ സിനിമയുടെ ചിത്രീകരണം കാണാന്‍ മകന്‍ പോയി, ഒടുവില്‍ സംഭവിച്ചത്

തിരുവനന്തപുരം: അമ്മയെ പെന്‍ഷന്‍ കാര്യം തിരക്കാന്‍ ട്രഷറിയില്‍ വിട്ട ശേഷം മകന്‍ മഞ്ജു വാര്യരുടെ സിനിമയുടെ ചിത്രീകരണം കാണാന്‍ പോയി. ഒടുവില്‍ ട്രഷറിയില്‍ അമ്മ കാത്തു നില്‍ക്കുന്നു എന്ന കാര്യം ചിത്രീകരണം കണ്ടു നിന്ന മകന്‍ മറന്നു. ഇന്നലെ രാവിലെ ഒന്‍പതരയ്ക്കാണ് സംഭവം ഉണ്ടായത്.

വിളവൂര്‍ക്കല്‍ സ്വദേശിനിയും മകനുമാണ് മലയിന്‍കീഴ് ട്രഷറിയില്‍ എത്തിയത്. വലിയ തിരക്കു കാരണം മകന്‍ ട്രഷറിക്ക് ഉള്ളിലേക്ക് കയറിയില്ല. കാര്യങ്ങള്‍ തിരക്കി അമ്മ പുറത്തിറങ്ങിയപ്പോള്‍ മകനെ കാണാനില്ല. മകനെ വിളിക്കാനായി അമ്മയുടെ കൈയില്‍ മൊബൈല്‍ ഫോണും ഇല്ലായിരുന്നു. ഏറെ നേരം കാത്തിരുന്നെങ്കിലും മകന്‍ വന്നില്ല.

Loading...

തുടര്‍ന്ന് വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറി. എന്നാല്‍ അമ്മയ്ക്ക് താമസിക്കുന്ന സ്ഥലത്തിന്റെ പേരും വഴിയും കൃത്യമായി ഓര്‍ത്തെടുക്കാനായില്ല. ഓട്ടോറിക്ഷ ഡ്രൈവറോടു പറഞ്ഞ സ്ഥലത്ത് എത്തി കുറെ നേരം കറങ്ങിയെങ്കിലും വീട് കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ മലയിന്‍കീഴ് കരിപ്പൂരിനു സമീപം റോഡരികില്‍ അമ്മയെ ഇറക്കി വിടുകയായിരുന്നു.

വഴിയരികില്‍ നിന്ന വീട്ടമ്മയോടു സമീപ വാസികള്‍ കാര്യം അന്വേഷിക്കുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. കൈവശം ഉണ്ടായിരുന്ന പേപ്പറുകള്‍ പരിശോധിച്ച പൊലീസ് മകന്റെ ഫോണ്‍ നമ്ബര്‍ കണ്ടെത്തി. അപ്പോഴാണ് മകന്‍ ട്രഷറിയുടെ സമീപമുള്ള മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മഞ്ജു വാര്യര്‍ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നില്‍ക്കുകയായിരുന്നുവെന്ന് അറിഞ്ഞത്. അമ്മയെ സ്‌റ്റേഷനിലേക്കു കൂട്ടി കൊണ്ടു വന്ന പൊലീസ് മകനെ അങ്ങോട്ടു വിളിച്ചു വരുത്തി ഉപദേശിച്ച് കൂടെ പറഞ്ഞു വിട്ടു.

നേരത്തെ മഞ്ജു ഡാന്‍സ് ചെയ്യുന്ന വീഡിയോ പുറത്തെത്തിയിരുന്നു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ വിദ്യാര്‍ഥിനികള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മഞ്ജുവിന്റെ മറ്റൊരു ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായി.

കോട്ടയം സീ എം എസ് കോളേജില്‍ നിന്നുമുള്ള മഞ്ജുവിന്റെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. നടി അനുശ്രീയും മഞ്ജുവിന് ഒപ്പം ചുവടു വയ്ക്കുന്നുണ്ട്. ‘പ്രതി പൂവന്‍ കോഴി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും സി എം എസ് കോളജിലെത്തിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വയ്ക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ യൂണിയന്‍ ആഘോഷ പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴും മഞ്ജു വാര്യര്‍ വേദിയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വച്ചിരുന്നു. പ്രിയ താരത്തിന്റെ ഡാന്‍സ് വിഡിയോ നിമിഷ നേരം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിദ്യാര്‍ഥികള്‍ക്കൊപ്പം ആവേശത്തോടെ ഡാന്‍സ് ചെയ്ത മഞ്ജുവിന്റെ വിഡിയോ നിരവധി പേരാണ് പങ്കു വച്ചത്. തന്റെ തന്നെ സിനിമയിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയില്‍ അവസാനം മഞ്ജുവും ചുവടു വയ്ക്കുകയായിരുന്നു. പുതിയ വിഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അതെസമയം മഞ്ജു തന്റെ രണ്ടാം തമിഴ് ചിത്രത്തിന് ഒരുങ്ങുകയാണെന്നാണ് വിവരം. വിജയ് സേതുപതിയുടെ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. രനീ സൈറ ബാനു സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ആര്‍.ജെ.ഷാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 2020 ഏപ്രില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങു. റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമായിരിക്കും ഇത്. ജയറാം നായകനായ മാര്‍ക്കോണി മത്തായി എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതി മലയാളത്തിലേക്ക് ആദ്യം എത്തിയത്.

പ്രതി പൂവന്‍കോഴിയാണ് മഞ്ജുവിന്റേതായി ഉടന്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണിത്. വസ്ത്രവ്യാപാരക്കടയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.