സുരഭി ലക്ഷ്മി വഴിയരികിൽ നിന്ന് ആശുപതിയിലെത്തിച്ച യുവാവ് മരിച്ചു; മരണം ഭാര്യയെയും കുഞ്ഞിനെയും തേടവെ

കോഴിക്കോട്: മനോദൗർബല്യമുള്ള ഭാര്യയെയും കുഞ്ഞിനെയും തിരഞ്ഞിറങ്ങിയ യുവാവ് മരിച്ചു. നടുറോഡിൽ കുഴഞ്ഞ് വീണാണ് ഇയാളുടെ മരണം സംഭവിച്ചത്.പട്ടാമ്പി സ്വദേശി മുസ്തഫയാണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മുസ്തഫ തൊണ്ടയാട് ബൈപ്പാസിന് സമീപമാണ് ചൊവ്വാഴ്ച കുഴഞ്ഞു വീണത്. നടി സുരഭി ലക്ഷ്മിയും സുഹൃത്തുക്കളുമാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ തന്നെ മുസ്തഫ മരണപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം നടിയോ പൊലീസോ അറഞ്ഞില്ല. ജീപ്പിൽ രണ്ട് സുഹൃത്തുകൾക്കൊപ്പം ഭാര്യയേയും കുഞ്ഞിനേയും തേടി നടക്കുന്നതിനിടെയാണ് മുസ്തഫയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് ഡ്രൈവിംഗ് അറിയാതിരുന്നതിനാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കാനായില്ല. ഈ സമയം ഇതുവഴി വന്ന നടി സുരഭി ലക്ഷ്മിയാണ് ഇവരെ സഹായിച്ചത്.

Loading...