കരുണാകരന്റെ ശാപം ഉമ്മൻ ചാണ്ടിക്കെതിരെ ഫണം വിടർത്തി ആടുകയാണ്‌. ഇല്ലാത്ത കേസിൽ കുരുക്കി മറിയം റഷീദയെ വയ്ച്ച് പരിഹസിച്ച് നാണംകെടുത്തിയും അപമാനിച്ചും കരുണാകരനെ കസേരയിൽനിന്നും പുറത്താക്കിയ ആളാണ്‌ ഉമ്മഞ്ചാണ്ടി. ഇല്ലാത്ത സംഭവം, കെട്ടു കഥകൾ, അഗ്നിശുദ്ധി വരുത്തി തിരിച്ചുവന്നപ്പോൾ കരുണാകരന്‌ നഷ്ടപ്പെട്ടത് തിരികെ കൊടുത്തില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ തലയിൽ ആഞ്ഞ്…,ആഞ്ഞ് ചവിട്ടി,.. ഒരിക്കലും രാഷ്ട്രീയത്തിൽ കരുണാകരന്റെയും മകൻ മുരളിയുടെയും തലകൾ ഉയരാതിരിക്കാൻ…മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഐ. എഫ് എഫ് കെ സമ്മാനദാനചടങ്ങില്‍ ജനങ്ങള്‍ കൂക്കി വിളിച്ചു… കാലം ആവര്‍ത്തിക്കുന്നു. പണ്ട് ഉമ്മന്‍ ചാണ്ടിയൊരുക്കിയ കരുക്കളില്‍ വീണ, രാഷ്ട്രീയ ചാണക്യനായ കെ കരുണാകരന്‍ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തില്‍ അന്നു നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ ജനങ്ങള്‍ കൂവി എതിരേറ്റിരുന്നു. അതിനവസരം അന്നൊരുക്കിയത് എ ഗ്രൂപ്പിന്റെ തന്ത്രങ്ങളൊരുക്കിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ആയിരുന്നു. ഇന്നു കാലം ആവര്‍ത്തിക്കുന്നു.75
കരുണാകരൻ ഒരിക്കൽ പോലും നേരിൽ കാണാത്ത മറിയം റഷീദയേ വയ്ച്ച് അദ്ദേഹത്തേ വേട്ടയാടിയ ഉമ്മൻ ചാണ്ടിയെ ഇന്ന് സരിത വേട്ടയാടുന്നു. 2 വർഷമായി ഈ സ്ത്രീ അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും പൊട്ടിതെറികളും വിവാദങ്ങളും ഉണ്ടാക്കുന്നു. അപമാനം ഉണ്ടാക്കുന്നു. മാനഹാനി വരുത്തുന്നു. അന്ന് മറിയം റഷീദ, ഇന്ന് സരിത. എന്നാൽ ജയിലിൽ കിടന്ന മറിയം റഷീദയേക്കാൾ ആയിരം മടങ്ങ് ശക്തിയുണ്ട് ജയിലിനു പുറത്ത് വിലസുന്ന സരിതക്ക്. ഇവൾ ഉമ്മൻ ചാണ്ടിയേയും കൊണ്ടേ പോവുകയുള്ളോ..? ഏതോ യക്ഷി കഥകൾ പോലെ ഈ സുന്ദരിക്കൊപ്പം ഉമ്മൻ ചാണ്ടി കാടുകയറി പോകുമോ? കാത്തിരിക്കുകയാണ്‌ കേരളം.
19rashed
കെ.കരുണാകരൻ അന്ന് ഇല്ലാത്ത ചാരപ്രവർത്തന കേസിൽ കുരുങ്ങുകയായിരുന്നു. അതിനു പിന്നിൽ കരുക്കൾ നീക്കിയത് ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ ബുദ്ധിയായിരുന്നു. പിന്നീട് അത്തരത്തിൽ ഒരു ചാര പ്രവർത്തനം ഇല്ലെന്നും, അത് വെറും കെട്ടിച്ചമച്ചതാണെന്ന് തെളിയുകയും ചെയ്തപ്പോൾ കരുണാകരനെ മുഖ്യമന്ത്രി പദത്തിൽനിന്നും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തൂത്തെറിഞ്ഞിരുന്നു .ചാര കേസായിരുന്നു കരുണാകരനെതിരെ നീക്കിയ ആയുധം എങ്കിലും മറിയം റഷീദ എന്ന വിദേശ സ്ത്രീയിലായിരുന്നു ആരോപണങ്ങൾ. മറിയം റഷീദയുമായി ചേർത്ത് വയ്ച്ച് എ.ഗ്രൂപ്പുകാർ കരുണാകരന്റെ കാർട്ടൂണുകളും ചിത്രങ്ങളും ഇറക്കി. ഗ്രൂപ്പ് സമ്മേളനത്തിലും റാലിയിലും കരുണാകരനുമായി മറിയം റഷീദയെ ചേർത്തുവയ്ച്ച് അശ്ലീല ചുവയിൽ മുദ്രാവാക്യവും പ്രംസംഗവും നടത്തി. എത്ര ക്രൂരമായാണ്‌ കരുണാകരനെ ആ കേസിൽ എല്ലാ വിധത്തിലും അരും കൊല നടത്തുകയും വേട്ടയാടുകയും ചെയ്തത്. എല്ലാം കസേരക്ക് വേണ്ടി മാത്രമായിരുന്നു.
Nambi_1230748f
ചന്ദ്രശേഖരൻ നായർ ഓഡിറ്റോറിയത്തിൽ അന്ന് കരുണാകരൻ വന്നപ്പോൾ മറിയം റഷീദ എന്ന വിദേശ സ്ത്രീയുമായി ചേർത്ത് വയ്ച്ച് അശ്ല്ലില പാട്ടുകൾ ജനം പാടി. മറിയം റഷീദ..എന്ന് ജനം ആർത്തുവിളിച്ചു. അവർ കോൺഗ്രസിലെ എ.ഗ്രൂപ്പുകാരായിരുന്നു. ഉമ്മൻ ചാണ്ടിയായിരുന്നു കരുണാകരനെ അന്ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കൂകി കളിയാക്കാൻ ആളെ അയച്ചത്. എ.ഗ്രൂപ്പിന്റെ എല്ലാ കാര്യവും പദ്ധതികളും ഓപ്പറേഷനും ഉമ്മഞ്ചാണ്ടി നേരിട്ട് പ്ലാൻ ചെയ്യുകയായിരുന്നു. നിരപരാധിയേ കളിയാക്കുകയും വേട്ടയാടുകയും, സിംഹാസനം തട്ടിയെടുക്കുകയും ചെയ്തവർക്ക് സത്യത്തിൽ കൊലയാളിയുടെ മുഖമാണ്‌ ഷേക്സ്പിയർ സാഹിത്യത്തിൽ.
ജനവികാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു, അതുമനസിലാക്കിയ ഉമ്മന്‍ ചാണ്ടി പൊതുപരിപാടികളില്‍ നിന്നു വിട്ടു നില്‍ക്കേണ്ടിവരും. ബിജു രാധാ കൃഷ്ണന്റെ വെളിപ്പെടുത്തലിനുശേഷം കേരള രാഷ്ട്രിയത്തിലെ ഇന്നത്തെ ചാണക്യന്റെ തന്ത്രങ്ങള്‍ എവിടേയോ പിഴച്ചു തുടങ്ങിയിരിക്കുന്നു. അതു തന്നെയാണ് കെ എം മാണിയുടെ രാജിയിലും അവസാനിച്ചതും…
കോടതിയുടെ വിധിക്ക് ശേഷം ഉമ്മന്‍ ചാണ്ടിയുടെ മൗനം കെ എം മാണി വിഷയത്തില്‍ വി എം സുധീരനും ടി എന്‍ പ്രതാപനും വിഡി സതീശനുമൊക്കെ കര്‍ശന നില പാടെടുത്തു സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞു. അപ്പോള്‍, ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ ചാണക്യന്റെ തന്ത്രങ്ങള്‍ക്കേറ്റ ആദ്യ പരാജയം കെ എം മാണിയുടെ രാജിയില്‍ കലാശിച്ചു.
 SARITHA S NAIR 6
പ്രതിപക്ഷം എത്ര കിണഞ്ഞു ശ്രമിച്ചിട്ടും പരാജയപ്പെടുത്താന്‍ കഴിയാത്ത ഉമ്മന്‍ ചാണ്ടിയെ, ഇന്ന് ബിജുരാധാകൃഷ്ണനെന്ന ഒരു പക്കാ ക്രിമിനലും ബിജുവിനെ കൊണ്ട് സിഡി കഥ പുറത്ത് പറയിപ്പിച്ചവരും കളിക്കുന്ന തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയക്കാരന്‍ പരാജയപ്പെടുന്നു. അതാണ് ഇന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്, ജനവികാരം മുഖ്യമന്തിക്കെതിരെ വന്നു തുടങ്ങി, ഈ വികാരം കത്തി ആളിക്കുവാന്‍ ശ്രമിക്കുന്ന തന്ത്രശാലികള്‍ക്കു മുന്നില്‍ ഉമ്മന്‍ ചാണ്ടിയെന്ന പടുവൃക്ഷം വീണുതുടങ്ങിയിരിക്കുന്നു.
ആര്‍ ശങ്കറിന്റെ പ്രതിമാ അനാശ്ചാദനം ചെയ്യാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച മുഖ്യമന്ത്രി ഇന്ന് ആ പരിപാടിയില്‍ നിന്നു വെള്ളാപ്പള്ളി പറഞ്ഞതു കൊണ്ട് വിട്ടു നില്‍ക്കുന്നു എന്ന വികാരം കത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചിട്ടും, ആ വികാരം ജനങ്ങള്‍ക്കിടയില്‍ അത്രയ്ക്കും ഏശിയില്ല!!! പൊതുപരിപാടിയില്‍ ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ കൂക്കി വിളിക്കുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്നെ. ഈ കുരുക്കില്‍ നിന്നു ഉയര്‍ത്തെണീക്കാന്‍ കഴിഞ്ഞാല്‍ പ്രകൃതിക്കുമാത്രമേ ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ പടുവൃക്ഷത്തെ വീഴ്ത്താന്‍ കഴിയൂ.