മെഡിക്കല്‍ കോളജ് പിജി സീറ്റിനുവേണ്ടി കോഴ: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ അഴിമതിയാരോപണം

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ പിജി സീറ്റ് ലഭിക്കുന്നതിനായി കള്ളക്കളികള്‍. ആരോപണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ ഓഫീസും പ്രതിക്കൂട്ടില്‍. വര്‍ക്കലക്കാരനായ മെഡിക്കല്‍ കോളജ് ഉടമ നല്‍കിയ പരാതിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കുമ്മനം രാജശേഖരന്‍ നേരിട്ട് നിയമിച്ച നെയ്യാറ്റിന്‍കരക്കാരനാണ് അഴിമതിയില്‍ പങ്കുള്ളത്. എന്നാല്‍ വിവാദം പൊന്തിയപ്പോള്‍ ഇയാളെ ചുമതലകളില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. മറ്റു മൂന്നുപേര്‍കൂൂടി വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.
കുമ്മനത്തിന്റെ ഡല്‍ഹിയിലെ ഓഫീസ് കാര്യങ്ങളുടെ മുഖ്യ നോട്ടക്കാരനാണ് ഇയാള്‍. റിച്ചാര്‍ഡ് ഹെ എംപിയുടെ ഓഫീസിലെ ജീവനക്കാരനാണ് കുമ്മനത്തിന്റെ ജോലിക്കാരന് പിജി സീറ്റ് ക്രമീകരിക്കുന്നതിന് സഹായങ്ങള്‍ നല്‍കിയത്.
സംഭവം വിവാദമായെങ്കിലും മാധ്യമങ്ങള്‍ ഇതിലിടപെടാതിരിക്കാന്‍ കുമ്മനത്തിന്റെ ഓഫീസില്‍ നിന്നും ഇടപെടലുകള്‍ നടക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് വിഷയത്തില്‍ എംടി രമേശിനെ പ്രതിയാക്കി കുമ്മനത്തിന്റെ ഓഫീസിലെ കള്ളക്കളികള്‍ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ചുമതലകളില്‍ നിന്നും ഇയാളെ ചുമതലകളില്‍ നിന്നും ഒഴിവാക്കി.