തെരഞ്ഞെടുപ്പ് സര്‍വേകളില്‍ വിശ്വാസമില്ല, വിജയം കോണ്‍ഗ്രസിനൊപ്പം തന്നെ; മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally
Mullapally

തിരുവനന്തപുരം : ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസിനൊപ്പം തന്നെ ആയിരിക്കുമെന്നും സര്‍വേകളില്‍ ഒന്നിലും വിശ്വാസമില്ലെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പിന് മുന്‍പേയുള്ള സര്‍വേകളിലൊന്നും തനിക്ക് വിശ്വാസമില്ല. ഒരു സര്‍വേകളിലും ഞാന്‍ ജയിക്കുമെന്ന് പ്രവചിച്ചിട്ടില്ലെങ്കിലും ഞാന്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ജയിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വ്വേയിലല്ല ജനങ്ങളിലാണ് തന്റെ വിശ്വാസമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകും. ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് ഇവിടെ ആവര്‍ത്തിക്കുമെന്നും സുസ്ഥിരവും സംശുദ്ധവും കാര്യക്ഷമവുമായ ഒരു സര്‍ക്കാരാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Loading...