പണ്ട് നമ്മുടെ രാജ്യത്ത് ക്രൂഡ് ഓയിൽ വില കൂടുമ്പോൾ എണ്ണവില കുതിച്ചു കറ്റുന്ന കേന്ദ്ര സർക്കാരിനെ നമുക്ക് പരിചയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ മാറി. മോദി വന്നപ്പോൾ മുതൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് പച്ചവെള്ളത്തിനേക്കാൾ വില താഴെ എത്തി. ക്രൂഡ് ഓയിൽ വില അഞ്ചിലൊന്നായി കുറഞ്ഞിട്ടും ജനങ്ങൾക്ക് നല്കിയ വിലക്കുറവ്‌ വെറും നക്കാ പിച്ച മാത്രം. ഈ നക്കാപ്പിച്ച പെട്രോൾ വില തീരുമാനിക്കുന്നവരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് ജനങ്ങളുടെ ഭാഗത്ത് ചേരാൻ ഉറക്കം വെടിഞ്ഞ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണിനിരക്കണം. എണ്ണവിലയിൽ നിന്നു കിട്ടുന്ന ലാഭം കൊണ്ടാണ്‌ മേക്ക് ഇൻ ഇന്ത്യയും, വികസനവും, ജനങ്ങൾക്ക് റേഷനും, മരുന്നും ഒക്കെ നല്കുന്നതെന്ന മോദി സർക്കാരിന്റെ സ്തുതി പാഠകരുടെ വിശദീകരണം വല്ലാത്ത ക്രൂരതയാണ്‌.

ഇന്ത്യയിൽ എന്തുകൊണ്ട് പെട്രോൾ വില കുറയുന്നില്ല!!?. 2012ലെ ക്രൂഡ് ഓയിൽ വിലയും പെട്രോൾ വിലയും വയ്ച്ച് നമ്മുടെ നാട്ടിൽ ഇപ്പോൾ 15-20 രൂപ നിരക്കിൽ ലഭിക്കേണ്ട പെട്രോളിന്‌ എന്തുകൊണ്ട് വില കുറയുന്നില്ല!!?.ലോകത്ത് ക്രൂഡ് ഓയിൽ വില നാലിലൊന്നായി കുറഞ്ഞ സംഭവം ഇന്ത്യയിലെ ജനങ്ങൾക്ക് ഫീൽ ചെയ്യുന്നില്ല. ലോകം എണ്ണവിലയിടിവിലൂടെ കടന്നു പോവുകയാണ്‌. എണ്ണ വില്ക്കുന്ന രാജ്യങ്ങൾ നഷ്ടത്തിലും എണ്ണ വാങ്ങുന്ന രാജ്യങ്ങൾ ലാഭത്തിലുമാണിപ്പോൾ ഈ കച്ചവടം നടത്തുന്നത്. എന്നാൽ എണ്ണ വൻ തോതിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് ഇപ്പോളും എണ്ണ വിലയിടിവിന്റെ മെച്ചം കിട്ടുന്നില്ല. എണ്ണ വില ഉയർന്നു നിന്നപ്പോൾ ഇന്ത്യയിലെ ജനങ്ങൾ അത് ഇറക്കുമതി ചെയ്യാനുള്ള അവരുടെ വിഹിതം നല്കിയതാണ്‌. സർക്കാർ കണക്കുപറഞ്ഞ് അത് പിരിച്ചെടുത്തതാണ്‌. എന്നാൽ ഇപ്പോൾ വില കുറഞ്ഞപ്പോൾ ജനങ്ങൾക്ക് ആ കുറവ് ലഭിക്കുന്നില്ല.

Loading...

അന്താരാഷ്ട വിപണിയില്‍ എണ്ണവില പതിനൊന്ന് വര്‍ഷത്തിനിടെ അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിട്ടും ഇന്ത്യയില്‍ എണ്ണവില കാര്യമായി കുറഞ്ഞിട്ടില്ല. 2012ല്‍ വീപ്പയ്ക്ക് 147 ഡോളര്‍ വിലയുണ്ടായിരുന്ന അസംസ്‌കൃത എണ്ണയ്ക്ക് 2015 ഡിസംബറില്‍ 37.19 ഡോളറായി കുറഞ്ഞതാണ് അറേബ്യന്‍ രാജ്യങ്ങളുടെ നില പരുങ്ങലിലായത്. എന്നാല്‍ ഇന്ത്യയില്‍ 2008ല്‍ പെട്രോളിന്റെ വില 50.62 രൂപയായിരുന്നത് 2015 ഡിസംബറില്‍ 61.06 രൂപയായി വര്‍ദ്ധിച്ചു. ഡീസലിന് 2008ല്‍ 34.60 ആയിരുന്നത് ഇന്ന് 46.80 രൂപയായി വര്‍ദ്ധിച്ചു. ലോകത്ത് എണ്ണവില കുറയുബോള്‍ ഇന്ത്യയില്‍ കൂടുന്നുവെന്നതാണ് സത്യം. പേരിനുവേണ്ടി ചില്ലറകളല്‍ കുറയ്ക്കുമെന്നല്ലാതെ വില കുറയ്ക്കാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ്.

ഇപ്പോൾ ക്രൂഡ് ഓയിൽ ബാരലിന്‌ 30.50 ഡോളർ ആണ്‌. 2012ൽ ഇന്ത്യ എണ്ണവിറ്റ അതേ കച്ചവട നീതി അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന്‌ ഇപ്പോൾ 15 രൂപയ്ക്ക് ലഭിക്കേണ്ടത് മനപൂർവ്വം കൊടുക്കാതിരിക്കുകയാണ്‌.

2012ൽ ഇന്ത്യയിൽ യൂറോപ്പിനേയും, അമേരിക്കയേയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് പെട്രോൾ നിരക്ക് കുറവായിരുന്നു. എന്നാൽ ഇപ്പോൾ യൂറോപ്പിലെ പല രാജ്യങ്ങളിലും, ഓസ്ട്രേലിയ തുടങ്ങിയടത്തേക്കാളും എണ്ണവില കൂടുതൽ ഇന്ത്യയിലാണ്‌. ഇന്ത്യയിൽ ഒരു പെട്രോൾ പമ്പ് ജീവനക്കാരന്‌ ദിവസം 350-550 രൂപ വേതനം നല്കുമ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ ഒരു മണിക്കൂറിന്‌ വേതനം 1000-1500രൂപയാണ്‌. ട്രാൻസ്പോർട്ടിങ്ങ് കൂലി ഇന്ത്യയേക്കാൾ 300%വും വാടക ഇന്ത്യയിലേക്കാൾ 20 ഇരട്ടിയിലധികവും കൂടുതൽ. എന്നിട്ടും എല്ലാ ചിലവുകളും കഴിഞ്ഞ് വികസിത രാജ്യങ്ങൾ പോലും ഇന്ത്യയേക്കാൾ വിലകുറച്ച് അവിടങ്ങളിൽ പെട്രോളും ഡീസലും ജനങ്ങൾക്ക് നല്കുന്നു. നിലവിൽ ബാരലിന് 30 ഡോളറാണ് ക്രൂഡ് ഓയിൽ വില. ഇറാന്റെ എണ്ണകൂടി എത്തുന്നതോടെ രാജ്യാന്തര വിപണയിൽ വില വീണ്ടും കുറയും. എന്നാൽ എണ്ണവില ഇത്രയും താഴ്ന്നിട്ടും പെട്രോൾ/ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തതിനാൽ ഇത് ഇന്ത്യയിലെ വിപണിയെ ബാധിക്കാൻ സാധ്യതയില്ല.

ഇതിൽ രാഷ്ട്രീയം കാണേണ്ട.

രാജ്യത്തേ ജനങ്ങൾക്ക് വിലകുറച്ച് യാത്രകളും, ഇന്ധനവും ലഭിക്കാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും മനപൂവ്വം വില വർദ്ധിപ്പിച്ച് വിതരണം ചെയ്യുന്നു.ഗൾഫിൽ നിന്നും വിലകുറച്ച് ക്രൂഡ് ഓയിലും പെട്രോളും,ഡീസലും ഇറക്കുമതി ചെയ്തിട്ട് നമ്മുടെ സർക്കാർ അത് 4 ഇരട്ടി കൂടുതൽ പണം വാങ്ങി ജനങ്ങൾക്ക് വിതരണം ചെയ്യുന്നു.

ഞെട്ടിപ്പിക്കുന്ന വസ്തുത

ജനങ്ങളിൽനിന്നും വിലകൂട്ടി വാങ്ങുന്ന എണ്ണയുടെ കൊള്ള ലാഭം സർക്കാരിന്‌ ലഭിക്കുന്നില്ല. രാജ്യത്തേ പൊതു, സ്വകാര്യ മേഖലാ എണ്ണ കമ്പിനികളുടെ പോകറ്റിലേക്ക് പോവുന്നു. പൊതു മേഖലാ കമ്പിനികൾ എന്നാൽ ജനങ്ങളെ സേവിക്കാനുള്ളതല്ല. അവരുടെ പണം ഖജനാവിലേക്കോ, രാജ്യ നിർമ്മാണത്തിനോ, ഒന്നും വരുന്നില്ല. അത് അവരുടെ സ്വന്തം ഫണ്ടാണ്‌.

സർക്കാറിനു കിട്ടുന്നത് ഈ വകയിൽ നികുതിയാണ്‌.

കടത്തുകൂലിയും മറ്റുമായി 30%ത്തിലധികം തുക കേന്ദ്രസർക്കാരും, 20%ത്തിലധികം സംസ്ഥാന സർക്കാരുകളും നികുതിയായി എടുക്കുന്നു. അതായത് ജനങ്ങൾ 60 രൂപയോളം പെട്രോളിന്‌ നല്കുമ്പോൾ 60%ത്തിനടുത്ത് തുകയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ വീതിച്ചെടുക്കുന്നു. അതാണ്‌ ഈ കച്ചവടത്തിന്റെ രഹസ്യം. നികുതി പിരിക്കുന്നതിൽ ആർക്കും എതിർക്കാൻ ആകില്ല. എന്നാൽ അതിനായി പെട്രോൾ വില കുറയ്ക്കാതെ പിടിച്ചു നിർത്തി കൂടുതൽ തുക അടിച്ചുമാറ്റാൻ നടത്തുന്ന നീക്കം ചതിയാണ്‌. 60%ത്തോളം സർക്കാർ നികുതികൾ പിരിക്കാൻ പെട്രോൾ വില പിടിച്ചു നിർത്തുമ്പോൾ അതിന്റെ കണക്കില്ലാത്ത കൊള്ള ലാഭം എണ്ണ കമ്പിനികൾക്കും, റിലയൻസിനും ഒക്കെ കിട്ടുന്നു. സർക്കാർ  എണ്ണ വില കുറയ്ക്കാതിരിക്കുമ്പോൾ എണ്ണ കമ്പിനികൾക്കാണ്‌ മറ്റൊരു ലാഭം. സർക്കാർ നികുതി പിരിക്കട്ടെ… എണ്ണവില ആനുപാതികവും, യതാർഥത്തിൽ ഉള്ളതുമായ 15-20 രൂപയിലേക്ക് കുറയ്ക്കട്ടെ. അതിന്റെ 60%ത്തോളം നികുതി കേന്ദ്രവും സംസ്ഥാനവും പിരിച്ചെടുക്കട്ടെ. നികുതിക്കായി എണ്ണവില ഈ വിധത്തിൽ പിടിച്ചു നിർത്തുന്നത് പ്രതിഷേധാർഹമാണ്‌. അതായത് നമ്മുടെ സമ്പത്താണേൽ നമുക്ക് ഇഷ്ടമുള്ള വിലയ്ക്ക് വില്ക്കാമായിരുന്നു. എന്നാൽ ഇത് അതല്ല. മറ്റൊരിടത്തുനിന്നും വില കുറച്ച് വാങ്ങികൊണ്ട് വന്ന് 4ഇരട്ടി വിലക്ക് കൂട്ടി സ്വന്തം ജനങ്ങൾക്ക് നല്കുകയാണ്‌.

എന്തൊകൊണ്ട് ആരും സമരം ചെയ്യുന്നില്ല.

ഈ വിഷയത്തിൽ ആരും ”സമരിക്കുന്നില്ല”,  ഒരു കക്ഷിയും അനങ്ങുന്നില്ല. കോൺഗ്രസ് അക്ഷരം മിണ്ടുന്നില്ല. ബി.ജെ.പി എന്ന ഒരു പാർട്ടി ഈ വിഷയം പറയുമ്പോൾ ഇന്ത്യയിൽ ഉണ്ടോ എന്നുപോലും അറിയുന്നില്ല. ഇടതു പക്ഷം എന്തുകൊണ്ട് മിണ്ടുന്നില്ല?..എല്ലായിടത്തും പ്രതിപക്ഷമായിട്ടും അവരുടെ സമര വീര്യം ഈ വിഷയത്തിൽ ഉണരേണ്ടതാണ്‌.

സത്യ സന്ധമായി എണ്ണ വിറ്റാൽ നമ്മുടെ നാട്ടിലെ വിലകയറ്റം ഇല്ലാതാകും. വണ്ടികൂലി, ട്രയിൽ കൂലി, ബസ് ചാർജ്ജ് എന്നിവ കുറയും.ചരക്ക് കടത്ത്, ലോറി കൂലിയും കുറയും. ജീവിത ചിലവുകൾ കുത്തനെ താഴും. സഞ്ചാരവും യാത്രയും ടൂറിസവും വളരും. എന്നാൽ സർക്കാർ ഒന്നിനും സമ്മതിക്കില്ല. പദ്ധതികൾ ഇല്ലാതെ, സൗകര്യങ്ങൾ കൊടുക്കാതെ,അങ്ങോട്ട് ചിലവിടാതെ കിട്ടുന്ന നികുതി വാങ്ങി സർക്കാർ ഭരണം നടത്തുകയാണ്‌. നനഞ്ഞിടം നോക്കി കുഴിച്ചെടുക്കുന്നു.സോഷ്യൽ മീഡിയയിലും നവ മാധ്യമങ്ങളിലും, ജനങ്ങൾക്കിടയിൽ ഇതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരേണ്ടതാണ്‌.