ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസ്സം നില്‍ക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസ്സം നില്‍ക്കുന്നെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുവീഴുന്നത് മലയാളികളാണെന്ന കാര്യം സംസ്ഥാനം മറക്കരുതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയില്‍ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാസികള്‍ക്ക് വേണ്ട ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കാതെ വിമാനം ഇറങ്ങുന്നതിന് കേരളം തടസം നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അതേസമയം ഗള്‍ഫില്‍ കോവിഡ് ബാധിച്ച മരിച്ച പലരുടെയും കുടുംബത്തിലെ അവസ്ഥ പരിതാപകരമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ഇവരുടെ കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. മുഖ്യമന്ത്രിയുടെ അനുശോചനം കൊണ്ട് അത്തരം കുടുംബങ്ങളുടെ വയർ നിറയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Loading...

ഗള്‍ഫില്‍ കോവിഡ് ബാധിച്ച മരിച്ച പലരുടെയും കുടുംബത്തിലെ അവസ്ഥ പരിതാപകരമെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ഇവരുടെ കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. മുഖ്യമന്ത്രിയുടെ അനുശോചനം കൊണ്ട് അത്തരം കുടുംബങ്ങളുടെ വയർ നിറയില്ലെന്നും മുരളീധരന്‍ പറഞ്ഞു.