മുഖ്യമന്ത്രി 8 ദിവസം ഇനി ദുബായിയിൽ; രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ആദ്യ സന്ദർശനം

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിയിലെത്തി. ഇനി അടുത്ത 8 ദിവസം മുഖ്യമന്ത്രി ദുബായിയിൽ ആയിരിക്കും. യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുശേഷം ആദ്യമായാണ് മുഖ്യമന്ത്രി യുഎയിൽ എത്തുന്നത്. ആദ്യത്തെ മൂന്ന് ദിവസം പൂർണ വിശ്രമമായിരിക്കും.

ദുബായ് അബുദാബി ഷാർജ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പരിപാടികളിൽ പങ്കെടുമെന്നാണ് ലഭിക്കുന്ന വിവരം.പിന്നീട് വിവിധ എമിറേറ്റുകൾ സന്ദർശിക്കുന്ന പിണറായി വിജയൻ യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം വ്യവസായ മേഖലയിലെ നിയമ പരിഷ്കരണങ്ങൾ, ഡിജിറ്റൽ വൽക്കരണം, നടപടിക്രമങ്ങളിലെ ലളിതവൽക്കരണമെല്ലാം ബോധ്യപ്പെടുത്തും. ഫെബ്രുവരി നാലിന് ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവലിയിനിൽ കേരള സ്റ്റാളിൻറെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

Loading...