യുഡിഎഫിനെ തിരികെ അധികാരത്തിലെത്തിക്കണം,ലക്ഷ്യം അതാണ്, പി.കെ കുഞ്ഞാലിക്കുട്ടി –

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിനെ തിരികെ അധികാരത്തിലെത്തിക്കുകയാണ് തന്റൈ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിന്റെ അടിത്തറ ശക്തമാണെന്നും ഉപതെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും വിജയം സുനിശ്ചിതമാണെന്നുമാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞടുപ്പിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്നത്. അതേസമയം തന്നെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പിക്കാന്‍ മുസ്ലീംലീഗിന്റെ ഉന്നതാധികാരസമിതി തീരുമാനിച്ചിരിക്കുകയാണ്. ഇതോടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിന് കളമൊരുങ്ങുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉറപ്പാക്കുകയാണ് ദൗത്യമെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരിക്കുകയാണ്. യുഡിഎഫ് ഭരിക്കുമ്പോള്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നുവെന്നും അത് തിരികെ കൊണ്ടുവരികായണ് തന്റെ ലക്ഷ്യമാണെന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

Loading...