ന്യൂഡല്‍ഹി: ‘ആഫ്റ്റര്‍ ദി ഫ്‌ലഡ്… ദെന്‍ വാട്ട് വില്‍ ഹാപ്പെന്‍ഡ്… അയാം മെന്‍ഷനിങ് അബൗട്ട് ദ എപിഡെമിക്…’  ചെന്നൈ വെള്ളപ്പൊക്കത്തെക്കുറിച്ച് കേരളത്തില്‍ നിന്നുള്ള എംപി പി.കെ ശ്രീമതി ടീച്ചര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം വൈറലാകുന്നു. ചെന്നൈ വെള്ളപ്പൊക്കത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മലയാളത്തിലും ഇംഗ്ലീഷിലുമായി ടീച്ചര്‍ നടത്തിയ പ്രസംഗമാണ് സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തുന്നത്.
ദുരിതബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം പോലും ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. അഴുക്കുചാല്‍ ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമെന്നും ഇരുഭാഷകളിലും ശ്രീമതി വിശദീകരിച്ചു. ചെന്നൈ വെള്ളപ്പൊക്കത്തെക്കുറിച്ച് മലയാളത്തിലാണ് ശ്രീമതി ടീച്ചര്‍ പറഞ്ഞു തുടങ്ങിയത്. പിന്നീട് ഇംഗ്ലീഷിലേക്ക് മാറ്റിപ്പിടിക്കുകയായിരുന്നു. ‘ആഫ്റ്റര്‍ ദി ഫ്‌ലഡ്… ദെന്‍ വാട്ട് വില്‍ ഹാപ്പെന്‍ഡ്… അയാം മെന്‍ഷനിങ് അബൗട്ട് ദ എപിഡെമിക്…’ വെള്ളപ്പൊക്കത്തിനുശേഷം ദുരന്തബാധിത പ്രദേശങ്ങളില്‍ പകര്‍ച്ചവ്യാധിക്ക് സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.
പ്രസംഗം അവസാനിപ്പിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാറിനെ ‘ സ്റ്റേറ്റ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ’ എന്ന് പറഞ്ഞത് തെറ്റിയെന്ന് മനസിലാക്കിയ ടീച്ചര്‍ പെട്ടെന്നുതന്നെ തിരുത്തുകയും ചെയ്തു.