പൊലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യക്ക് നിര്‍ദ്ദേശം; ഹാജരായില്ലെങ്കില്‍ അറസ്റ്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയെയും ചോദ്യം ചെയ്യും. എന്നാല്‍ ചോദ്യം ചെയ്യലിനു കാവ്യയും അമ്മയും തയാറാകാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് താക്കീത് നല്‍കി. നടി ആക്രമിക്കപ്പെട്ട ദിവസം കേസിലെ ഒന്നാം പ്രതിയായ സുനില്‍കുമാര്‍ കാവ്യയുടെ സ്ഥാപനം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്ന് കരുതപ്പെടുന്നു.
കാവ്യയുടെ അറസ്റ്റ് ഒഴിവാക്കുന്നതിനാണ് ദിലീപ് കുറ്റസമ്മതം നടത്തിയത്. എന്നാല്‍ കാവ്യയും അമ്മയും സഹകരിക്കാത്ത പക്ഷം അറസ്റ്റ് രേഖപ്പെടുത്താതെ മാര്‍ഗമില്ല.