കൊച്ചി: പെൺ വാണിഭത്തിൽ അറസ്റ്റിലായ രശ്മി ആർ 25 പേരുമായി  ബന്ധപ്പെട്ടതായി പോലീസിൽ നല്കിയ മൊഴിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട രാഹുൽ പശുപാലനും രശ്മിയും 15 ലക്ഷം രൂപ സമ്പാദിച്ചതായും പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ 7 മാസത്തേ കണക്കുകളാണിത്. അതായത് കൊച്ചിയിൽ നടന്ന ചുംബന സമരം മുതൽ. കാസർകോട് സ്വദേശിയും കൊച്ചു സുന്ദരി വെബ്സൈറ്റിന്റെ ഒരു നടത്തിപ്പുകാരനുമായ അക്ബർ കൊണ്ടുവന്ന 25 പേരാണിവർ. ഇവരുടെ ലിസ്റ്റുകൾ പോലീസ് എടുത്തിട്ടുണ്ട്. എന്നാൽ നിരവധി ആളുകളുമായി പാലക്കാട് കുഴൽ മന്ദത്തും കൊച്ചിയിലും, ബാങ്ക്ലൂരിലും, കോഴിക്കോടും വയ്ച്ച് രശ്മി സ്വന്തം നിലയിൽ ഡസൻ കണക്കിന്‌ വേറെയും ബിസിനസുകൾ നടത്തിയിരുന്നു. ഭർത്താവ്‌ പശുപാലൻ ആയിരുന്നു ആളുകളെ ഇതിലേക്ക് കണ്ടുവരുന്നത്.

രശ്‌മിയുമായി ഇടപാടു നടത്തിയവരില്‍ സംസ്‌ഥാനത്തിനകത്തും പുറത്തുമുള്ള സമ്പന്നരും പ്രമുഖരുമുണ്ട്‌. ഉയര്‍ന്ന തുകയ്‌ക്കായി രശ്‌മി വിലപേശലുകള്‍ നടത്തിയിരുന്നെങ്കിലും പണം അത്യാവശ്യമായിരുന്ന ഘട്ടങ്ങളില്‍ വീട്ടുവീഴ്‌ചയ്‌ക്കു തയാറായിരുന്നതായും അന്വേഷണ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കുന്നു.  80,000 രൂപവരെയാണ്‌ ഇടപാടുകാരില്‍നിന്ന്‌ ഈടാക്കിവന്നത്‌. അക്‌ബറിന്റെ ഇടനിലയില്ലാതെ സ്വന്തംനിലയിലും രാഹുലും രശ്‌മിയും ഇടപാടുകള്‍ നടത്തി.

Loading...

ചോദ്യംചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ഉന്നത ക്രൈംബ്രാഞ്ച്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിനിടെ, കര്‍ണാടകത്തില്‍നിന്നുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന മൊഴിയുടെ പശ്‌ചാത്തലത്തില്‍ ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ ബംഗളുരു പോലീസ്‌ ഉടന്‍ കേരളത്തിലെത്തും. മൊഴിയെക്കുറിച്ച്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ തകര്‍ക്കാന്‍ രൂപീകരിച്ച ഓപ്പറേഷന്‍ ബിഗ്‌ഡാഡിയുടെ മേധാവി ക്രൈംബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്ത്‌ ബംഗളുരുവിലെ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരെ അറിയിച്ചിരുന്നു. രാഹുല്‍ ഉള്‍പ്പെടെ പിടിയിലായവരില്‍ ആരെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുന്നുണ്ട്‌. രാഹുലിന്റെ എറണാകുളം കാക്കനാട്ടെ ഫ്‌ളാറ്റില്‍നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പും ഐ പാഡും മൊബൈല്‍ ഫോണുകളും പരിശോധിച്ചു വരികയാണെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.