സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്കെതിരെ മൊഴി നല്‍കി സന്ദീപ് നായര്‍

ഇഡിക്കെതിരെ വീണ്ടും മൊഴി നല്‍കി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും എതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നാണ് സന്ദീപ് നായര്‍ പറയുന്നത്. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നിര്‍ണായക മൊഴി നല്‍കിയിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഉന്നതരുടെ പേര് പറയാന്‍ സമ്മര്‍ദ്ധം ചെലുത്തുന്നു എന്ന് കോടതിക്ക് രേഖ മൂലം എഴുതി നല്‍കിയതിന് പിന്നാലെയാണ് സമാനമായ മൊഴി സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ ആവര്‍ത്തിച്ചത്.

മുഖ്യമന്ത്രി ,സ്പീക്കര്‍ ,മന്ത്രി കെ.ടി ജലീല്‍ , ബിനീഷ് കോടിയേരി എന്നിവരുടെ പേരുകള്‍ മൊഴിയായി എഴുതി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു .എന്നാല്‍ ഇതിന് താന്‍ വിസമ്മതിച്ചതോടെ കസ്റ്റഡിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് സന്ദീപ് മൊഴി നല്‍കിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍ ആണ് സന്ദീപ് ഇക്കാര്യം വെളിപ്പെടുത്തിയത്. സന്ദീപിന്റെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം .ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിലെ ഉദ്യോഗസ്ഥര്‍ ആണ് സന്ദീപില്‍ നിന്ന് മൊഴി എടുത്തത് .

Loading...