സൗദിക്കാരനു രാജ്യസ്നേഹം രാജ്യദ്രോഹമായി

റിയാദ്: ഒരു രാജ്യസ്നേഹിയായ സൗദിക്കാരന്‍ പിതാവ് തന്റെ എട്ടുവയസ്സുള്ള മകളുടെ കൈയ്യില്‍ മെഷീന്‍ ഗണ്‍ കൊടുത്ത് വെടിവെയ്പ്പിച്ചത് അദ്ദേഹത്തെ തന്നെ രാജ്യദ്രോഹിയാക്കി മാറ്റി. യെമനില്‍ നടക്കുന്ന ‘ഓപ്പറേഷന്‍ ഡിസിസീവ് സ്‌റ്റോം’ യുദ്ധത്തിനു പിന്തുണയെന്നവണ്ണമാണ് അദ്ദേഹം തന്റെ മകളുടെ കൈയ്യില്‍ മെഷീണ്‍ ഗണ്‍ നല്‍കി വെടിവെപ്പിച്ചത്. അതിനാണിപ്പോള്‍ അദ്ദേഹം ശിക്ഷ അനുഭവിക്കാന്‍ പോകുന്നത്.

സൗദി അറേബ്യന്‍ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കൈകളില്‍ തോക്ക് കൊടുക്കുന്നതോ അവരെക്കൊണ്ട് വെടിവെയ്പ്പിക്കുന്നതോ ശിക്ഷാര്‍ഹമാണ്. ഒരു വര്‍ഷം ജയില്‍ ശിക്ഷയും 5,000 മുതല്‍ 50,000 സൗദി റിയാല്‍ വരെ ശിക്ഷ ഇദ്ദേഹത്തിന് ലഭിക്കാനിടയാകുമെന്നാണ് ഡയറക്ടര്‍ ഓഫ് ദി ഐമേന്‍ നാഷണല്‍ ഫാമിലി പ്രോഗ്രാം ഡയറക്ടര്‍ മാഹാ അല്‍-മുനീഫ് പറയുന്നത്.

Loading...

കുട്ടികളുടെ കൈയ്യില്‍ തോക്കുനല്‍കി അവരെക്കൊണ്ട് വെടിവെയ്പ്പിച്ചല്ല രാജ്യം സ്നേഹം കാട്ടേണ്ടത്. തോക്കുകൊണ്ടല്ല, മറ്റു രീതികളില്‍ കുട്ടികളെ സാമൂഹ്യമായി വളര്‍ത്താനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്നും മാഹാ പറഞ്ഞു.